ദേവ്ദത്ത് ടീമിനൊപ്പം ചേര്‍ന്നു; എങ്കിലും ആരാധകര്‍ക്ക് നിരാശ

കോവിഡ് നെഗറ്റീവായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമിനൊപ്പം ചേര്‍ന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവായെങ്കിലും ഐ.പി.എല്‍ നിയമപ്രകാരം ദേവ്ദത്തിന് ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും.

“ബി.സി.സി.ഐ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ന് ചെന്നൈയിലെത്തി ടീമിനൊപ്പം ചേര്‍ന്നു. ദേവ്ദത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ ആര്‍.സി.ബി മെഡിക്കല്‍ സംഘം അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു” ആര്‍.സി.ബി പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ച് 22നാണ് ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ബെംഗളൂരുവിലെ വസതിയില്‍ ഐസൊലേഷനിലായിരുന്നു താരം. അതേസമയം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനും കോവിഡ് സ്ഥിരീകരിച്ചു. പുതിയ സീസണായി ഏപ്രില്‍ മൂന്നിനാണ് സാംസ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നത്. ഐ.പി.എല്‍ ചട്ടമനുസരിച്ച് വീണ്ടും നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Royal Challengers Bangalore on Twitter: "A BOLD welcome to Daniel Sams and @HarshalPatel23 as they join the RCB family for the 2021 IPL. 🤩 #PlayBold #NowARoyalChallenger #WelcomeDanSams #WelcomeHarshalPatel #IPL2021… https://t.co/04rXiag5Ew"

ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.