നിയമം അനുവദിക്കുന്ന അമാന്യത കാണിക്കാന്‍ ഒട്ടും മടിയില്ലാത്ത ആളാണ് അശ്വിന്‍, അയാള്‍ അത് പല തവണ തെളിയിച്ചിട്ടുണ്ട്

‘Gentle Man’s Game ‘ അഥവാ ‘മാന്യന്മാരുടെ കളി ‘ എന്നാണ് ക്രിക്കറ്റിനെ കുറിച്ച് പറയുന്നത്. എന്നാല്‍ ക്രിക്കറ്റിലെ ചില നിയമങ്ങള്‍, കളിക്കാരെ ‘മാന്യത കൈവിടാന്‍’ അനുവദിക്കുന്നുണ്ട്. നിയമം അനുവദിക്കുന്ന അമാന്യത കാണിക്കാന്‍ ഒട്ടും മടിയില്ലാത്ത ആളാണ് രവിചന്ദ്രന്‍ അശ്വിന്‍ എന്ന് മുന്‍പ് പല തവണ തെളിയിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ ദിവസം കെകെആറിനെതിരെ നടന്ന മത്സരത്തില്‍, 19 ആം ഓവറില്‍ റിഷഭ് പന്തിന്റെ ബാറ്റില്‍ കൊണ്ട് തെറിച്ചു പോയ ത്രോയില്‍ അശ്വിന്‍ റണ്‍സ് ഓടി എടുത്തതാണ് പുതിയ വിവാദം. ക്രിക്കറ്റ് നിയമം അനുസരിച്ച്, ബാറ്റില്‍ കൊണ്ട് ‘RICOCHET’ ചെയുന്ന ഓവര്‍ ത്രോകളില്‍ ബാറ്റര്‍ക്ക് റണ്‍സ് ഓടി എടുക്കാം.

IPL 2021 - DC vs KKR - R Ashwin: 'Am I a disgrace like Morgan said I was? Of course not'

എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ RULE OF CRICKET OR SPIRIT OF CRICKETഏതിനൊപ്പം നില്‍ക്കണം എന്നത് കളിക്കാരന്റെ ഔചിത്ത്യമാണ്.

അശ്വിനെ ഏറ്റവും വിമര്‍ശിച്ചത് കെകെആര്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ ആണ്. അശ്വിനെ, ‘Dis-graceful’ (അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യം ചെയ്തയാള്‍ ) എന്നാണ് മോര്‍ന്‍ വിശേഷിപ്പിച്ചത്. ഏറ്റവും രസകരമായ കാര്യം, ബെന്‍സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് തെറിച്ചു പോയ ഒരു ത്രോ കാരണം വേള്‍ഡ് കപ്പ് ചാമ്പ്യനായ ക്യാപ്റ്റനാണ് മോര്‍ഗന്‍ എന്നതാണ്.

Racism row: Eoin Morgan says his tweets ridiculing Indian English 'taken out of context'- The New Indian Express

Dear Morgan, It is up to an individual player, whether to show spirit of cricket or not. But u dont have the right to blame Ashwin.