ഐ.പി.എല്‍ 2020; രാജസ്ഥാന് ജയിച്ചേ പറ്റൂ, എതിരാളികള്‍ ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം. 8 മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 10 പോയിന്റുമായി ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്.

സ്റ്റീവ് സ്മിത്തിന്റെയും സഞ്ജു സാംസണിന്റെയും രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ നന്നായി തുടങ്ങി എങ്കിലും പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ പിന്നീട് നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. ഒടുവില്‍ ഹൈദരാബാദിനോട് ജയിച്ച് പ്രതീക്ഷ കാത്തു. ശേഷം ഡല്‍ഹിയോട് വീണ്ടും തോറ്റു. ബാറ്റിംഗ് നിര നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. സ്റ്റീവ് സ്മിത്ത്, ജോസ് ബട് ലര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകുന്നില്ല. രാഹുല്‍ തെവാട്ടിയയും റിയാന്‍ പരാഗും പ്രതീക്ഷ നല്‍കുന്നുണ്ട്. ബോളിംഗില്‍ ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിര സുശക്തമാണ്. ബെന്‍ സ്റ്റോക്‌സ് ടീമിനൊപ്പം ചേര്‍ന്നത് ഗുണകരമായി വരുന്നുണ്ട്.

IPL 2020, RCB vs RR: Preview, Dream11 and stats

ഈ സീസണില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രകടനമാണ് ബാംഗ്ലൂരിന്റെ ഭാഗത്തു നിന്നുള്ളത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, കോഹ്‌ലി, ഡിവില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗാണ് ടീമിന്റെ കരുത്ത്. ഇവര്‍ മികച്ചരീതിയില്‍ ബാറ്റ് വീശുന്നുമുണ്ട്. ഒപ്പം ബോളര്‍മാരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഒടുവില്‍ പഞ്ചാബിനോട് 8 വിക്കറ്റിന് തോറ്റതിന്റെ ക്ഷീണവുമായാണ് കോഹ്‌ലി പട ഇറങ്ങുന്നത്.

IPL 2020 Points Table Latest Update RCB vs MI, Match 10: Virat Kohli-led Royal Challengers Bangalore Move to 3rd Spot After Beating Mumbai Indians in Super Over in Dubai | IPL 2020

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 22 തവണ നേര്‍ക്കുനേര്‍ വന്നുപ്പോല്‍ 10 ലും ജയം രാജസ്ഥാനായിരുന്നു. 9 മത്സരങ്ങളില്‍ ബാംഗ്ലൂരും ജയിച്ചപ്പോല്‍ 3 മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചു. ഈ സീസണില്‍ ആദ്യം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂര്‍ 8 വിക്കറ്റിന് വിജയിച്ചിരുന്നു.