ബാംഗ്ലൂരിന് എതിരെ ഡല്‍ഹിയ്ക്ക് മികച്ച തുടക്കം; ഒരു വിക്കറ്റ് നഷ്ടം

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടിയിട്ടുണ്ട്. 29 റണ്‍സുമായി ശിഖര്‍ ധവാനും 6 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 23 ബോളില്‍ 42 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.

ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ആദം സാംപ, ഗുര്‍കീരത് സിങ് മന്‍ എന്നിവര്‍ക്കു പകരം മൊയീന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ കളിക്കും. ഡല്‍ഹിയില്‍ പരുക്കേറ്റ അമിത് മിശ്രയ്ക്കു പകരം അക്സര്‍ പട്ടേല്‍ ഇറങ്ങും.

Image

നിലവില്‍ നാലു മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തും ഇതേ പോയിന്റോടെ ബാംഗ്ലൂര്‍ മൂന്നാംസ്ഥാനത്തുമാണ്. ഒരു മല്‍സരം കൂടുതല്‍ കളിച്ച മുംബൈയാണ് ഇതേ പോയിന്റുമായി പട്ടികയില്‍ മുന്നില്‍. അതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹരാകും.

Image

Read more

രാജസ്ഥാന്‍ റോയല്‍സിനെതിരെ അനായാസ വിജയം നേടിയെത്തുന്ന ബാംഗ്ലൂര്‍ മികച്ച ഫോമിലാണ്. വിരാട് കോഹ്‌ലി കൂടി ഫോമിലേക്ക് മടങ്ങിയെത്തിയത് ബാംഗ്ലൂരിന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഡല്‍ഹിയും സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. നായകന്‍ ശ്രേയസ് അയ്യര്‍ മിന്നും ഫോമിലാണ്. ബോളര്‍മാരും മികച്ചു നില്‍ക്കുന്നു.