‘ധോണി എടുത്ത ഏറ്റവും മോശം തീരുമാനം’; വിമര്‍ശിച്ച് ജമൈക്കന്‍ താരം

Advertisement

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങിയതില്‍ നായകന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച് ജമൈക്കന്‍ സ്റ്റാര്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. അവസാന ഓവര്‍ എറിയാന്‍ ധോണി ജഡേജയെ പന്തേല്‍പ്പിച്ചത് വലിയ മണ്ടെത്തരമായെന്നാണ് ബ്ലേക്ക് പറഞ്ഞത്.

ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ബ്ലേക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക്ക് വീഡിയോയില്‍ വ്യക്തമാക്കി. ‘വളരെ മോശം തീരുമാനമായിരുന്നു ഇത്. എം.എസ് ധോണി. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നു.” ബ്ലേക്ക് പറഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ ബ്രാവോയ്ക്ക് ഒരു ഓവര്‍ കൂടി ഉണ്ടായിരുന്നു. മൂന്നു ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി ശ്രേയസ് അയ്യരുടെ വിക്കറ്റും ബ്രാവോ നേടിയിരുന്നു. എന്നിട്ടും എന്തിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട്, എംഎസ് ധോണി പന്ത് ജഡേജയ്ക്ക് കൈമാറിയതെന്ന് ബ്ലേക്ക് ചോദിച്ചു.

Result: Yohan Blake stunned by South Africans in 100m Commonwealth Games final - Sports Mole

ബ്രാവോയ്ക്കു പരിക്കേറ്റതിനാലാണ് അവസാന ഓവര്‍ ജഡേജയെ പന്തേല്‍പിക്കേണ്ടി വന്നതെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. ‘ബാവോ ആരോഗ്യവാനായിരുന്നില്ല. അദ്ദേഹം പുറത്തുപോയി. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഓപ്ഷനുകള്‍ കരണ്‍ ശര്‍മ്മ, ജഡേജ എന്നിവരായിരുന്നു, അതിനാല്‍ ഞാന്‍ ജഡേജയ്ക്ക് പന്ത് നല്‍കി’ ധോണി പറഞ്ഞു.

Dhoni, Jadeja 'pretty sick... both unwell, virus and bacteria' - Rediff Cricket17 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ജഡേജയെ 3 സിക്‌സിനു പറത്തി അക്‌സര്‍ പട്ടേലാണ് (5 പന്തുകളില്‍ 21 റണ്‍സ്) ഡല്‍ഹിക്കു ജയമൊരുക്കിയത്. മത്സരത്തില്‍ ധവാന്‍ ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയും നേടിയിരുന്നു.