പന്തിനെ പരിഹസിച്ച് കോഹ്ലി, ലൈക്കടിച്ച് സഞ്ജു, വൈറലായി ആ ‘ഫെയ്‌സ്ബുക്ക് പോസ്റ്റ്‌’

പുതുവര്‍ഷത്തെ ആഹ്ലാദാരവത്തോടെ സ്വീകരിച്ചിരിക്കുകയാണല്ലോ ലോകം. ക്രിക്കറ്റ് താരങ്ങളും ആഘോഷ തിമിര്‍പ്പോടെയാണ് പുതുവത്സരത്തെ വരവേറ്റത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആഘോഷ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം പങ്കുവെച്ചിട്ടുണ്ട്.

അതിനിടെ കോഹ്ലിയുടെ ഒരു സാങ്കല്‍പിക ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലായി. പുതുവത്സരാഘോഷത്തിനായുളള പാര്‍ട്ടിയ്ക്ക് കോഹ്ലി സഹതാരങ്ങളെ ക്ഷണിക്കുന്നതും താരങ്ങള്‍ അതിന് നല്‍കുന്ന മറുപടിയുമാണ് ആരാധകര്‍ തയ്യാറാക്കിയ ഈ സാങ്കല്‍പിക ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിഷയം.

ഇവിടെ പല ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണം ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ സാഹചര്യങ്ങളുമായി ചേര്‍ത്താണ് ആരാധകര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് രാത്രി പുതുവര്‍ഷ പാര്‍ട്ടി ഒരുക്കുന്നുണ്ട്, നിങ്ങളില്‍ എത്ര പേര്‍ വരുമെന്ന ചോദ്യവുമായാണ് കോഹ് ലിയുടെ പോസ്റ്റ്. ആദ്യം റിപ്ലേ നല്‍കുന്നത് ശിഖര്‍ ധവാനാണ്. എനിക്ക് വരാന്‍ താത്പര്യമുണ്ടെന്ന് ധവാന്‍ പറയുമ്പോള്‍, നീ വരേണ്ട, രാഹുലിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് കോഹ്ലി മറുപടി നല്‍കുന്നത്.

എനിക്ക് ക്ഷണമുണ്ടോ എന്നാണ് പന്തിന്റെ ചോദ്യം. ‘നീ വരും, അഞ്ച് മിനിറ്റ് നില്‍ക്കും, പെട്ടന്ന് മടങ്ങും. ഫീല്‍ഡിലെ പ്രകടനം പോലെ. പിന്നെ എന്തിനാണ് വരുന്നത്’ എന്നാണ് കോഹ്ലി പ്രതികരിയ്ക്കുന്നത്. കോഹ്ലിയുടെ ഈ മറുപടി സഞ്ജു സാംസണ്‍ ലൈക്കും ചെയ്തിട്ടുണ്ട്.

ക്ഷണക്കത്ത് ലഭിച്ചു. കോഹ്ലിക്കും അനുഷ്‌കയ്ക്കും നന്ദിയെന്ന് റായിഡു കമന്റ് ചെയ്തു. എന്നാല്‍ മറുപടി നല്‍കുന്നത് അനുഷ്‌കയാണ്. നിനക്കയച്ച ക്ഷണക്കത്ത് കാന്‍സല്‍ ചെയ്യാന്‍ അവസാന നിമിഷം കോഹ്ലി പറഞ്ഞെന്നാണ് അനുഷ്‌കയുടെ മറുപടി. ഏറ്റവും ഒടുവില്‍ ധോണിയുടെ കമന്റ് വരുന്നു. പാര്‍ട്ടിയില്‍ നിന്ന് എന്നെ അവഗണിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. എന്നാല്‍ ഞാന്‍ വിശ്രമത്തിലാണ് എന്ന് അറിയിക്കുകയാണ്.