INDIAN CRICKET: സ്വരം നന്നായി നിൽക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്, ടെസ്റ്റിൽ നിന്ന് വിരമിക്കുന്ന കാര്യം സൂപ്പർതാരം സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ട്; എല്ലാത്തിനും കാരണം ബോർഡർ ഗവാസ്‌ക്കർ ട്രോഫി

2024-25 ൽ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായി ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലി തന്റെ സഹതാരങ്ങൾക്ക് നിരവധി സൂചനകൾ നൽകിയതായി റിപ്പോർട്ടുകൾ വരുന്നു . മുൻ നായകന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ആ പര്യടനം. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 190 റൺസ് മാത്രം നേടി, പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാൽ കോഹ്‌ലി തീർത്തും നിരാശപെടുത്തുക ആയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് വിരാട് കോഹ്‌ലി ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ച ആകുകയാണ്. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് (WTC) മുമ്പ് വിരമിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അദ്ദേഹത്തിന്റെ തീരുമാനം പുനർവിചിന്തനം ചെയ്യാൻ അഭ്യർത്ഥിച്ചു.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് കോഹ്‌ലി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, കോഹ്‌ലി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

“ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്, ബോർഡിനെ അറിയിച്ചിട്ടുമുണ്ട്. നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ, പുനഃപരിശോധന നടത്താൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇതുവരെ തീരുമാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല,” വൃത്തങ്ങൾ ഈ പത്രത്തോട് പറഞ്ഞു.

അതേസമയം രോഹിത് വെള്ളിയാഴ്ച്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തും കോഹ്‌ലിയും പോകുന്നതോടെ , ജഡേജ, ബുംറ, രാഹുൽ എന്നിവരുൾപ്പെടെ രണ്ട് പരിചയസമ്പന്നർ മാത്രമേ ടീമിൽ ഉണ്ടാകൂ.