സ്‌റ്റോക്‌സും മടങ്ങി, ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടമായി. നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ശര്‍ദുല്‍ താക്കൂറാണ് ഇംഗ്ലീഷ് നായകനെ മടക്കിയത്.

18 റണ്‍സില്‍ നില്‍ക്കേ സ്റ്റോക്ക്സിന്റെ ക്യാച്ച് താക്കൂര്‍ നഷ്ടപ്പെടുത്തിയിരുന്നു. പിന്നാലെ താക്കൂറിന്റെ പന്തില്‍ സ്റ്റോക്ക്സ് നല്‍കിയ ക്യാച്ച് ബുംറ നിലത്തിടുകയും ചെയ്തു. എന്നാല്‍ താക്കൂറിന്റെ തൊട്ടടുത്ത പന്തില്‍ തന്നെ സ്റ്റോക്ക്സിനെ ബുംറ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. 25 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മഴയെ തുടര്‍ന്ന് നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ്. ജോണി ബെയര്‍‌സ്റ്റോ അര്‍ദ്ധ സെഞ്ച്വറി നേടി. 113 ബോളില്‍ 91 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയാണ്.

Read more

ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം സാം ബില്ലിംഗ്‌സാണ് ക്രീസില്‍ (7*). ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാള്‍ 216 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.