ഇന്ത്യ - പാകിസ്ഥാൻ സെമിഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുന്നു, കിവീസിനെ ചതിക്കാൻ ഒരുങ്ങി അപ്രതീക്ഷിത അതിഥി; അഫ്ഗാനും പ്രതീക്ഷ

ലോകകപ്പിൽ നാളെ നടക്കാനിരിക്കുന്ന ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടം മഴ മൂലം ഉപേക്ഷിക്കപെടാൻ സാധ്യതകൾക്ക് കൂടുന്നു. മത്സരദിനമായ ഇന്ന് കനത്ത മഴയാണ് പ്രവചിക്കപെടുന്നത്. തിങ്കളാഴ്ച മുതൽ ബംഗലൂരുവിൽ കനത്ത മഴയുണ്ട്. മത്സരം എങ്ങാനും ഉപേക്ഷിച്ചാൽ ആരാധകർ കാത്തിരുന്നത് പോലെ നടക്കാൻ പോകുന്നത് ഇന്ത്യ പാകിസ്ഥാൻ സെമിഫൈനൽ പോരാട്ടമാകും.

ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകളും പോയന്റ് പങ്കിടും. ഇതോടെ ന്യൂസിലൻഡിന് ഒമ്പത് പോയന്റോടെ പോരാട്ടം അവസാനിപ്പിക്കേണ്ടിവരും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ പാകിസ്ഥാന് സെമിയിലെത്തുകയും അവിടെ ഇന്ത്യയെ നേരിടുകയും ചെയ്യാം.

ഇന്നത്തെ മത്സരത്തിൽ കിവികൾ ജയിച്ചാൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം നേടിയാൽ മാത്രമേ പാകിസ്താന് അടുത്ത റൗണ്ടിൽ എത്താൻ പറ്റുക ഉള്ളായിരുന്നുള്ളു. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ലങ്കയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ വലിയ കാര്യം ഒന്നും ഇല്ല. അതേസമയം ടൂർണമെന്റിൽ സെമിയിൽ എത്താൻ സാധ്യതയുള്ള മറ്റൊരു ടീമായി അഫ്ഗാനിസ്ഥാനുമുണ്ട് . കിവീസും, പാകിസ്ഥാനും പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ അവസാന മത്സരത്തിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് സെമിയിൽ ഏത്തം.

അവസാന റൗണ്ടിൽ ആവേശകരമായ മത്സരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് സാരം.