മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അഴിമുഖത്തുണ്ടായ അപകടത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതുക്കുറിച്ചി സ്വദേശി ജോണി (50) ന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം.

മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടാവുന്നത്.

മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങൾ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികൾ പറയുന്നത്. തുടർച്ചയായുള്ള അപകടങ്ങളെ തുടർന്ന് നേരത്തെ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ ഇവിടെ നിലനിന്നിരുന്നു.