IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തന്റെ ആദ്യ ഓവറില്‍ തന്നെ സിക്സ് വഴങ്ങിയതിന് ആര്‍സിബി സഹതാരം കര്‍ണ്‍ ശര്‍മ്മയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി. സ്ട്രാറ്റജിക് ടൈം ഔട്ട് ഇടവേളയില്‍ വിരാട് രോഷാകുലനാകുകയും കര്‍ണിനെ ശകാരിക്കുകയും ചെയ്തു. കോഹ്‌ലിയുടെ വഴക്ക് കേള്‍ക്കുകയല്ലാതെ കര്‍ണിന് മറ്റ് മാര്‍ഗമില്ലായിരുന്നു. എന്നാല്‍ എല്ലാ കളിക്കാരുടെയും മുന്നില്‍ വെച്ച് ഇതായപ്പോള്‍ താരത്തിന് അപമാനം തോന്നി.

പതിനേഴാം സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കര്‍ണ്‍ കളിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കി. പാര്‍ട്ട് ടൈം ട്വീക്കര്‍മാരുടെ പരാജയത്തിന് ശേഷം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലേക്ക് ശര്‍മ്മയെ തിരിച്ചുവിളിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും താരം സ്ഥാനം നിലനിര്‍ത്തി.

ബാറ്റ് കൊണ്ട് കോഹ്ലിയുടെ ഗംഭീരമായ റണ്‍ ഉണ്ടായിരുന്നിട്ടും, ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി മൂന്ന് മത്സരങ്ങളില്‍ മാത്രം വിജയിക്കുകയും 7 ഏറ്റുമുട്ടലുകള്‍ പരാജയപ്പെടുകയും ചെയ്തു. കോഹ് ലി ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറിയമടക്കം റണ്‍വേട്ടയില്‍ 400 കടന്നു.

ഈ സീസണില്‍ ആര്‍സിബി പ്ലേ ഓഫ് മത്സരത്തില്‍നിന്ന് ഏറെക്കുറെ പുറത്തായി. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് വിരാട് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടു. ടീമിന്റെ അവസ്ഥ മാറ്റാന്‍ കോഹ്ലിക്ക് കഴിയുമെന്ന് അദ്ദേഹം കരുതുന്നു.