ഷര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു, വധു മിതാലി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളായി സുഹൃത്തായ മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു.

മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിനു താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം അടുത്ത വര്‍ഷമുണ്ടാകും.

മുപ്പതുകാരനായ ഷാര്‍ദുല്‍ ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ന്യൂസിലാന്‍ഡിനെതിരാ പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.