ധോണി ഒരാൾ കാരണമാണ് ഇന്ത്യ തോറ്റത്; തുറന്നടിച്ച് ജഡേജ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗത്താഫ്രിക്കക്കെതിരെ പരാജയപ്പെട്ടുകൊണ്ട് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ തോൽവി ഇന്ത്യ വഴങ്ങിയിരുന്നു. ഇപ്പോഴിതാ തോൽവിക്ക് കാരണം ഇന്ത്യൻ മുൻ നായകൻ ധോണി ആണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം അജയ് ജഡേജ. ധോണിയാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നും ധോണി പഠിപ്പിച്ച പാഠമാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതെന്നും ജഡേജ പറഞ്ഞു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133 റൺസ് മാത്രമാണ് നേടിയത്. എന്നാൽ ബൗളിംഗ് നിരയുടെ അച്ചടക്കമുള്ള പ്രകടനം ഇന്ത്യയെ മത്സരത്തിൽ തിരികെ കൊന്ടുവന്നു. എന്നാൽ നഷ്ടപ്പെടുത്തിയ ക്യാച്ച് അവസരങ്ങളും റൺ ഔട്ട് അവസരങ്ങളും ഇന്ത്യയെ ചതിച്ചതോടെ മത്സരത്തിൽ പുറകിലായിരുന്ന സൗത്ത് ആഫ്രിക്കയെ മുന്നിലേക്ക് കൊണ്ടുവരാൻ കാരണമായി.

ഇതിൽ ശ്രദ്ധിക്കണ്ടത് മില്ലറിന്റെ പ്രകടനമാണ് സൗത്താഫ്രിക്കക്ക് അനുകൂലമായത് എന്നതാണ് .”അധികം ഷോട്ടുകൾ ഒന്നും കളിക്കാതെ ശാന്തനായാണ് മില്ലർ കളിച്ചത്. എതിരാളികളുടെ പിഴവുകൾക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു. ധോണി ലോകത്തിന് പഠിപ്പിച്ചുകൊടുത്ത പാഠമാണിത്.

തുടക്കത്തിൽ സമയം എടുത്ത് സെറ്റ് ആയി ശാന്തതയോടെ തകർത്ത് കളിക്കുന്ന ധോണി ശൈലി ഇന്ത്യക്ക് പല മത്സരങ്ങളിലും വിജയം ഒരുക്കി കൊടുത്തിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

രോഹിതിന്റെ ക്യാപ്റ്റയിൻസിയെ വിമർശിച്ച ജഡേജ പറഞ്ഞത് ഇങ്ങനെ- ബൗളറുമാരെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നാണ് കൺഫ്യൂഷൻ രോഹിതിന് ഉണ്ടായിരുന്നു. എവിടെയോ കുടുങ്ങി കിടന്ന പോലെ തോന്നി. അർശ്ദീപിനെ ഒകെ തുടക്കത്തിലേ ഇന്ത്യ ഓവർ ഏറിയിച്ച് തീർക്കേണ്ടതായിരുന്നു. രോഹിത് ചെയ്തത് മണ്ടത്തരമായിപ്പോയി.