കരീബിയന്‍ തകര്‍ച്ച പൂര്‍ണം, പരമ്പര തൂത്തുവാരി ഇന്ത്യ

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 17 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 185 റണ്‍സിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത  ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.

അര്‍ദ്ധ സെഞ്ച്വറി നേടിയ നേടിയ നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 47 ബോള്‍ നേരിട്ട പൂരന്‍ ഒരു സിക്‌സിന്റെയും 8 ഫോറിന്റെയും അകമ്പടിയില്‍ 61 റണ്‍സെടുത്തു. റൊമാരിയോ ഷെപ്പേര്‍ഡ് 21 ബോളില്‍ 3 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 29 റണ്‍സു നേടി പൊരുതി.

ഷായ് ഹോപ്പ് 4 ബോളില്‍ 8, കൈല്‍ മേയേഴ്സ് 5 ബോളില്‍ 6, റോവ്മാന്‍ പവല്‍ 14 ബോളില്‍ 25, റോസ്റ്റണ്‍ ചേസ് 7 ബോളില്‍ 12, കീറോണ്‍ പൊള്ളാര്‍ഡ് 7 ബോളില്‍ 5, ജേസണ്‍ ഹോള്‍ഡര്‍ 6 ബോളില്‍ 2, ഫാബിയന്‍ അലെന്‍ 3 ബോളില്‍ 5*,  ഡൊമിനിക് ഡ്രേക്ക്സ് 3 ബോളില്‍ 4, ഹെയ്ഡന്‍ വാല്‍ഷ് 0*, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ദീപക് ചഹാര്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദുല്‍ താക്കൂര്‍  എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് നേടിയത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 31 ബോളില്‍ 7 സിക്സും ഒരു ഫോറും സഹിതം  65 റണ്‍സ് നേടിയ താരം അവസാന ബോളില്‍ പുറത്തായി.  വെങ്കടേഷ് അയ്യര്‍ 19 ബോളില്‍ 2 സിക്സിന്‍റെയും 4 ഫോറിന്‍റെയും അകമ്പടിയില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അവസാന ഏഴ് ഓവറില്‍ 91 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

ഋതുരാജ് ഗെയ്ക്‌വാദ് 8 ബോളില്‍ 4, ഇഷാന്‍ കിഷന്‍ 31 ബോളില്‍ 34, ശ്രേയസ് അയ്യര്‍ 16 ബോളില്‍ 25, രോഹിത് ശര്‍മ്മ 15 ബോളില്‍ 7 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഡൊമിനിക് ഡ്രേക്ക്സ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്‌ലി, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയില്ല. പകരം ആവേഷ് ഖാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലിടം പിടിച്ചത്. ആവേഷ് ഖാന്‍റെ ടി20  അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഋതുരാജും, ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.