രണ്ടാം ഏകദിനം: ഓപ്പണിംഗില്‍ പരീക്ഷണം, സൂപ്പര്‍ താരത്തെ പുറത്താക്കിയേക്കും

ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്ക അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ‘നടു’ ഒടിക്കുകയായിരുന്നു. പരിചയസമ്പത്തിന്റെ കുറവ് തന്നെയായിരുന്നു അതിന്റെ കാരണം. നായകന്‍ രാഹുല്‍ ഓപ്പണിങ്ങില്‍ നിന്ന് മാറി നാലാം നമ്പറില്‍ ഇറങ്ങിയാല്‍ ഒരു പരിധി വരെ ഒരു പരിഹാരമാകും എന്നാണെന്റെ വിശ്വാസം.

രാഹുല്‍ മധ്യനിരയിലേക്ക് മാറുന്നത് യുവ സെന്‍സേഷന്‍ റിതുരാജ് ഗെയ്ക്ക്വാദിന് ഒരവസരമാകും. പരമ്പര നഷ്ടത്തിന്റെ വക്കത്ത് നില്‍ക്കുമ്പോള്‍ ഒരു പരീക്ഷണത്തിന് മുതിരണമോ എന്ന് സംശയം ഉയരാമെങ്കിലും റിതുരാജിന്റെ ഡൊമസ്റ്റിക് പ്രകടനങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് ഇതൊരിക്കലും ഒരു പരീക്ഷണമായി തോന്നില്ല.

Ruturaj Gaikwad Wife Name, Parents Name, Net Worth, Height & Age - info  Knocks

കോഹ്ലി, രാഹുല്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനത്ത് വരുമ്പോള്‍ ശ്രേയസ്സ്  പുറത്തിരിക്കട്ടെ. ആദ്യ ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറക്കിയെങ്കിലും ആ സ്ഥാനത്ത് യോജിച്ച താരമാണ് ഋഷഭ് പന്ത് എന്ന് തോന്നുന്നില്ല. ആറാം നമ്പറില്‍ ആണ് പന്തിനെ പ്രതീക്ഷിക്കുന്നത്.

വെങ്കടേഷ് അയ്യരുടെ പാര്‍ടൈം ബൗളിംഗ് ഉപയോഗപ്പെടുത്താന്‍ രാഹുലിന് താല്പര്യമില്ലാത്ത സ്ഥിതിക്ക് സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തുകയാവും ഉചിതം. നിലയുറപ്പിക്കാന്‍ ഒട്ടും സമയം വേണ്ടാത്ത സൂര്യയുടെ സാന്നിധ്യം മധ്യ ഓവറുകളിലും റണ്‍ റേറ്റ് താഴാതെ നിര്‍ത്താന്‍ സഹായിക്കും.

I got to know my responsibilities': Suryakumar reveals moment when things  'started to change' for him | Cricket - Hindustan Times

ബൗളിങ്ങില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ആദ്യ കളിയില്‍ പരാജയമായിരുന്നെങ്കിലും ഒരു മത്സരത്തിന്റെ പേരില്‍ പുറത്തിരുത്തേണ്ട ബൗളര്‍ അല്ല ഭുവനേശ്വര്‍ എന്നതിനാല്‍ ബുമ്രയുടെ കൂടെ ന്യൂ ബോള്‍ എടുക്കുക ഭുവി തന്നെയാകും. ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനം താക്കൂറിന്റെ സ്ഥാനവും ഉറപ്പാക്കും.

ഒരു സ്പിന്നര്‍ മതി എന്ന് തീരുമാനിക്കുകയാണെങ്കില്‍ ദീപക് ചഹാറിന് അവസരം ലഭിക്കും. പക്ഷെ ഇതിന് സാധ്യത കുറവാണ്. അശ്വിനെയും ഉള്‍പ്പെടുത്തി രണ്ട് സ്പിന്നര്‍മാരായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍