IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ അഗ്രസിവ് ആറ്റിറ്റൂഡിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

Read more

” സാക്ക് ക്രൗളിയുമായുള്ള ശുഭ്മാൻ ഗില്ലിന്റെ ഫൈറ്റ് ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചു. എഡ്ഗാബ്സ്റ്റണിലെ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിങ്‌, ബൗളിങ്, ക്യാപ്റ്റൻസി എന്നിവക്കെതിരെയെല്ലാം ചോദ്യങ്ങളുയരുന്നുണ്ടായിരുന്നു. എന്നാൽ ആ സംഭവം സ്റ്റോക്‌സിനെ ചാർജാക്കി. അതിന് ശേഷം മികച്ച സപെല്ലുകളുമായി അദ്ദേഹം കളംനിറഞ്ഞു. നിങ്ങൾക്ക് ചേരുന്ന ആറ്റിറ്റിയൂഡ് നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്. ഗിൽ അത് മനസിലാക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.