അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ വിസിമാര്‍ പങ്കെടുക്കുന്നതില്‍ നിലപാട് വ്യക്തമാക്കി സിപിഎം. വിസിമാര്‍ പങ്കെടുക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.

സംസ്ഥാനത്ത് നിന്നുള്ള വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കണോയെന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ഗോവിന്ദന്‍ രംഗത്തെത്തിയത്. വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നേരത്തെ ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചു.

Read more

കേരള, കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ്, വിസിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.