ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
നായകനായ ആദ്യ ടെസ്റ്റ് മത്സരം തന്നെ തോൽവി ഏറ്റുവാങ്ങിക്കൊണ്ടാണ് യുവ താരം ശുഭ്മൻ ഗിൽ ആരംഭിച്ചത്. അടുത്ത മത്സരത്തിൽ താരം വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രാഡ് ഹാഡിൻ.
ബ്രാഡ് ഹാഡിൻ പറയുന്നത് ഇങ്ങനെ:
” ടെസ്റ്റില്‍ ഇന്ത്യയെ മികച്ചൊരു ഫീല്‍ഡിങ് ടീമായി മാറ്റിയെടുക്കണമെങ്കിൽ ഗില്ലിന്റെ ഇപ്പോഴത്തെ ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്തണം. ഏത് വര്‍ഷത്തില്‍ കളിച്ചിട്ടുള്ളവരായാലും മഹത്തായ ടീമുകളെ നോക്കിയാൽ അവരെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം ഫീല്‍ഡിങ് തന്നെയാണ്. അത്തരം ടീമുകളുടെ ഫീല്‍ഡിങ് എല്ലായ്‌പ്പോഴും മികവുറ്റതായിരുന്നുവെന്നു കാണാം”
ബ്രാഡ് ഹാഡിൻ തുടർന്നു:
Read more
“ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റ് ടീമില്‍ കൊണ്ടു വരേണ്ട മാറ്റവും ഇതാണ്. അതിനായി തന്റെ ഇപ്പോഴത്തെ മനോഭാവത്തിലും അദ്ദേഹം ക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് നന്നായി ഫീല്‍ഡ് ചെയ്യാനും, മുഴുവന്‍ സമയവും മത്സരിക്കാനും ആഗ്രഹമുണ്ടെങ്കില്‍ ആ മനോഭാവമാണ് വേണ്ടത്” ബ്രാഡ് ഹാഡിൻ പറഞ്ഞു.