ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഒരുക്കങ്ങള്‍ നന്നായി തുടങ്ങിയിരിക്കുകയാണ്. നാഗ്പൂരില്‍ ഓള്‍റൗണ്ട് മിടുക്ക് പ്രദര്‍ശിപ്പിച്ച ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 1-0 ന് ലീഡ് നേടി. നാഗ്പൂരില്‍ വിരാട് കോഹ്ലി ഇല്ലാത്ത ടീം ഇന്ത്യയായിരുന്നു കളിച്ചത്. എന്നാല്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ താരം ടീമില്‍ തിരിച്ചെത്തും.
ആരെ മാറ്റി കോഹ്‌ലിയെ ടീമിലെടുക്കും? അതായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ആദ്യ ഏകദിനത്തില്‍ കോഹ് ലിക്ക് പകരം ടീമില്‍ ഇടംപിടിച്ചത് ശ്രേയസ് അയ്യരായിരുന്നു. താരം അര്‍ദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ കോഹ്‌ലി മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നതിനാല്‍, പുറത്ത് ഇരിക്കാന്‍ സാധ്യതയുള്ള രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് അദ്ദേഹം.
യശസ്വി ജയ്സ്വാളാണ് പുറത്തായേക്കാവുന്ന മറ്റൊരു താരം. നാഗ്പൂരില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് പക്ഷേ തിളങ്ങാനായില്ല. ജയ്സ്വാളിനെ പുറത്താക്കാനുള്ള മറ്റൊരു കാരണം അദ്ദേഹം ഓപ്പണ്‍ മാത്രമാണ് ചെയ്യുക എന്നതാണ്. അതിനായി, ടീമില്‍ ഇതിനകം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍ ഗില്ലും ഉണ്ട്. ഇരുവര്‍ക്കും അസാധാരണമായ റെക്കോഡുകളുള്ളതിനാല്‍ ജയ്സ്വാളിനെ ഒഴിവാക്കിയാലും പ്രശ്‌നമില്ല.
ശ്രേയസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് മൂന്ന് മുതല്‍ ഏഴ് വരെ എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയും, തീര്‍ച്ചയായും, ഏറ്റവും വലിയ സ്റ്റേജുകളിലും അദ്ദേഹത്തിന് സ്വയം തെളിയിക്കാന്‍ കഴിയും. രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യ വരുത്തുന്ന മറ്റൊരു മാറ്റം ഹര്‍ഷിത് റാണയുടെ പുറത്താക്കല്‍ ആയിരിക്കും. ജയ്സ്വാളിനെപ്പോലെ, പേസര്‍ നാഗ്പൂരില്‍ അരങ്ങേറ്റം കുറിച്ചു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ച്, മൂന്ന് വിക്കറ്റും വീഴ്ത്തി പക്ഷേ അയാള്‍ക്ക് അത് നഷ്ടപ്പെടുത്തേണ്ടി വരും.
ഹര്‍ഷിത്തിനെ ബെഞ്ചിലിരുത്താന്‍ കാരണം അദ്ദേഹത്തിന്റെ പ്രകടനമല്ല, അര്‍ഷ്ദീപ് സിങ്ങിനെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ഇടങ്കയ്യന്‍ ഏകദിനം കളിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിട്ടുണ്ടെങ്കിലും, ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് ചോദ്യചിഹ്നമായി നില്‍ക്കുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മുന്‍നിര പേസറായി കളിക്കേണ്ടി വന്നേക്കാമെന്നതിനാല്‍, അവന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് കാണേണ്ടതുണ്ട്. മുഹമ്മദ് ഷമിയും പരിക്കിന് ശേഷം കളിച്ച് തുടങ്ങിയിട്ടേയുള്ളു. 100 ശതമാനം നിലവാരത്തിലേക്ക് ഷമിയും എത്തിയിട്ടില്ല.
രണ്ടാം ഇംഗ്ലണ്ട് ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍
രോഹിത് ശര്‍മ്മ (c), ശുഭ്മാന്‍ ഗില്‍ (vc), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (wk), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്
ബെഞ്ച്: യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി