ജസ്പ്രീത് ബുംറക്ക് എതിരെ ഞാൻ കളിച്ച സ്കൂപ് ഷോട്ട് എങ്ങാനും കണക്‌ട് ചെയ്തിരുന്നെങ്കിൽ അതോടെ അവൻ തീർന്നേനെ, സൂപ്പർ ബൗളറെ ഇനിയും ആക്രമിക്കുമെന്ന് ജോ റൂട്ട്

ജോ റൂട്ട് ഫോമിൽ എത്തിയതാണ് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച വാർത്ത. മോശം ഫോമിന്റെ പേരിൽ ഏറെ നാളുകളായി പഴികേട്ട താരം ഇന്നലെ പുറത്താകാതെ 122 റൺസ് നേടിയതോടെ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 353 എന്ന മികച്ച സ്‌കോറിൽ എത്തുകയും ഈ പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്ന് കാഴ്ചവെക്കുകയും ചെയ്തു.

മത്സരശേഷം താരം പറഞ്ഞത് ഇങ്ങനെയാണ്- “അങ്ങനെയാണ് ഞാൻ എല്ലാ കളികളും കളിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ കളിക്കുന്നത്. 96 ൽ നിൽക്കെ റിവേഴ്‌സ് സ്‌കൂപ് കളിക്കാൻ എനിക്ക് ആദ്യം തോന്നിയതാണ്. ടീമിനായി കുറച്ച് റൺസ് നേടാൻ ഒരുപാട് ആഗ്രഹിച്ചു. അത് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” താരം പറഞ്ഞു.

നിലവിൽ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ തകർച്ചയെ നേരിടുമ്പോൾ വലിയ ലീഡ് മോശമാണ് ഇംഗ്ലണ്ടിന് ഉള്ളത്. ബോളർമാർ നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്- “കളി ഇപ്പോൾ ഞങ്ങളുടെ കൈയിലാണ്. ബോളർമാർ മികച്ച രീതിയിലാണ് പന്തെറിയുന്നത്. പ്രതേകിച്ചും ഞങ്ങളുടെ സ്പിന്നറുമാർ. ഷൊഹൈബ് ബഷീർ ഒരു പരിചയസമ്പത്തുള്ള താരത്തെ പോലെയാണ് കളിച്ചത്.” റൂട്ട് പറഞ്ഞു.

റാഞ്ചിയിൽ നടന്ന മത്സരത്തിന് മുമ്പ് അശ്രദ്ധമായ ഷോട്ടുകൾ കളിച്ചതിന് റൂട്ടിന് വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. ജസ്പ്രീത് ബുംറയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ റിവേഴ്‌സ് സ്‌കൂപ്പിനെ പ്രമുഖ ക്രിക്കറ്റ് വിദഗ്ധർ അപലപിച്ചു. “ആക്രമണോത്സുകതയാണ് ഇന്ത്യയ്‌ക്കെതിരായ ശരിയായ സമീപനമെന്ന് ഞങ്ങൾ ചിന്തിച്ച സമയങ്ങളുണ്ട്. ഞാൻ ആ ഷോട്ട് ജസ്പ്രീത് ബുംറയ്‌ക്കെതിരെ ബന്ധിപ്പിച്ചിരുന്നെങ്കിൽ, അദ്ദേഹം സമ്മർദ്ദത്തിലായേനെ. കളിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്, ”ജോ റൂട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“നിങ്ങൾ ഉപയോഗിക്കുന്ന ഒരു പദമാണ് ബാസ്‌ബോൾ, ഞങ്ങൾ അതിനെ അങ്ങനെയല്ല കാണുന്നത്,” റൂട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.