വരുത്തുകയാണെങ്കിൽ ഈ മാറ്റം അത്യാവശ്യം, അല്ലെങ്കിൽ ആ പണിക്ക് പോകരുത്; ടീം സെലക്ഷനെ കുറിച്ച് സഹീർഖാൻ

ലോർഡ്‌സിലെ നൂറ് റൺസിന്റെ തോൽവിക്ക് ശേഷം ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന പരമ്പര ഫൈനൽ വിജയിക്കാനാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്. സുപ്രധാനമായ ഏറ്റുമുട്ടലിന് മുന്നോടിയായി, ഈ സുപ്രധാന മത്സരത്തിൽ ആരൊക്കെ ആരാധകർക്ക് അറിയാൻ താൽപ്പര്യമുള്ളതിനാൽ എല്ലാ കണ്ണുകളും സാധ്യമായ ടീം കോമ്പിനേഷനുകളിലേക്കാണ്. ഇന്ത്യൻ ടീമിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ? പ്രസിദ് കൃഷ്ണയുടെ സ്ഥാനത്ത് അർഷ്ദീപ് സിംഗ് ഉണ്ടാകുമോ? പ്രത്യേകിച്ചും അവസാന മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ പ്രസീദ് നിർണായകമായ ക്യാച്ച് വിട്ടുകളയുകയും ചെയ്തു.

സഹീർ ഖാൻ Cricbuzz-നോട് പറഞ്ഞത് ഇതാണ്.

“ഇന്ത്യയുടെ ഭാഗത്ത് നിന്ന്, ഞാൻ ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവർ രണ്ട് സ്പിന്നർമാരെ കളിക്കുന്നു, ഹാർദിക് പാണ്ഡ്യ ബൗളിംഗ് തുടങ്ങിയതിനാൽ , ഇന്ത്യയുടെ ബാലൻസ് ക്രമീകരിച്ചു. അതുവശ്യം ആയിട്ട് വേണമെന്ന് തോന്നുന്ന ഒരു മാറ്റം പ്രസീദ് കൃഷ്ണക്ക് പകരം അർശ്ദീപ് കളിക്കുക എന്നതാണ്.”

അതിനിടെ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു, താനും സഹീറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു എന്നും നിർണായക മത്സരമായതിനാൽ തന്നെ എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാണോ എന്ന് നോക്കും എന്നും പറഞ്ഞു.

“ഓൾഡ് ട്രാഫോർഡ് നല്ല സ്വിങ് കിട്ടുന്ന വേദിയാണ്. ഇതിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് എനിക്കറിയില്ല. ബൗളറുമാർ അത് ഉപയോഗിക്കണം. ഇന്ത്യ പല മാറ്റങ്ങളും വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. നിർണായകമായ മത്സരത്തിൽ അധികം മാറ്റങ്ങൾ വരുത്താതെ ഇരിക്കുന്നത് തന്നെയാകും നല്ലത്.