ഗാംഗുലി നായകൻ ആയിരുന്നെങ്കിൽ കൊൽക്കത്ത ചുരുങ്ങിയത് നാല് ഐ.പി.എൽ കിരീടങ്ങൾ നേടുമായിരുന്നു , അയാളെ വേണ്ടത്ര രീതിയിൽ ടീം ഉപയോഗിച്ചിട്ടില്ല; ഗാംഗുലിയുടെ കാര്യത്തിൽ അഭിപ്രായവുമായി കൈഫ്

മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ വേണ്ടത്ര പിന്തുണച്ചിരുന്നെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നോ നാലോ ഐപിഎൽ ട്രോഫികൾ നേടുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ മുഹമ്മദ് കൈഫ് വിശ്വസിക്കുന്നു. ഐപിഎൽ 2008-ൽ കെകെആറിന്റെ ക്യാപ്റ്റനായിരുന്നു ഗാംഗുലി. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ടീമിന് സെമിയിൽ എത്താൻ ആയില്ല. അടുത്ത സീസണിൽ മക്കല്ലം നായകനായി നിയമിപ്പിക്കപ്പെട്ടു. എന്നാൽ സീസൺ ദുരന്തമായതോടെ ദാദ വീണ്ടും 2010 ൽ ടീമിന്റെ നായകനായി.

2011ൽ ഐപിഎൽ ലേലത്തിന് മുന്നോടിയായി കെകെആർ ഗാംഗുലിയെ ടീമിൽ നിന്ന് പുറത്താക്കി . പകരക്കാരനായി പൂനെ വാരിയേഴ്സിൽ എത്തിയ താരത്തിന് അവിടെ വലിയ സ്വാധീനം ചെലുത്താനായിള്ള.
സ്‌പോർട്‌സ്‌കീഡ ക്രിക്കറ്റുമായുള്ള എക്‌സ്‌ക്ലൂസീവ് ചാറ്റിൽ, ഐപിഎൽ ട്രോഫി ഒരിക്കലും നേടാത്ത ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്ന് മുഹമ്മദ് കൈഫിനോട് ചോദിച്ചു. ചോദ്യത്തിന് മറുപടിയായി കൈഫ് പറഞ്ഞു.

“അത് സൗരവ് ഗാംഗുലിയായിരിക്കണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഐപിഎല്ലിൽ നീണ്ട ക്യാപ്റ്റൻസി കരിയർ ഉണ്ടായിരുന്നില്ല, പക്ഷേ ഞാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കളിച്ചത്. അദ്ദേഹം കൂടുതൽ കാലം ക്യാപ്റ്റനായിരുന്നെങ്കിൽ, കെകെആറിനെ ചാമ്പ്യനാക്കാൻ അദ്ദേഹം സഹായിക്കുമായിരുന്നു,. അദ്ദേഹം അത്ര മിടുക്കനാണ് ”

എന്റെ അഭിപ്രായത്തിൽ, ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കാൻ സൗരവ് ഗാംഗുലിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. ടി20 ക്രിക്കറ്റ് അന്ന് പുതിയതായിരുന്നു, കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചു. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ചുരുങ്ങിയത് 3 – 4 കിരീടങ്ങൾ നേടുമായിരുന്നു.