കേരളത്തില്‍ നിന്നും ഒരു ടീം നിര്‍മ്മിച്ച് സഞ്ജുവിനെ ക്യാപ്റ്റനാക്കി നിര്‍ത്തിയിരുന്നെങ്കില്‍

 

സുഹൈല്‍ ബഷീര്‍

Greatest captaincy I have ever seen in a match. ഇന്ന് എത്ര പേര്‍ കളി കണ്ടു എന്നറിയില്ല പക്ഷെ ഒരു ഗട്ടത്തില്‍ 200-220 (pp 75-1)എത്തുമായിരുന്നു എന്നാ സ്‌കോര്‍ 150 ഇല്‍ ഒതുക്കി അതും 19 ഓവര്‍ വരെ ധോണിയും മോയീന്‍ അലിയും ക്രീസില്‍.

സ്പിന്നര്‍സിനെ കൃത്യ സമയത്ത് കൊണ്ടുവരുന്നു, അതിന്റെ ഇടയില്‍ പ്രസിദ്,ബോള്‍ട്,ഇബാദ് മക്ക യെ ഒക്കെ കൃത്യമായി യൂസ് ആകുന്നു- 200 കുറഞ്ഞത് എത്തും എന്നു തോന്നിച്ചിടത് നിന്ന് 150. ഗാവസ്‌കര്‍ വിയര്‍ത്തു വിയര്‍ത്തു കമന്ററി പറയുന്നുണ്ടായിരുന്നു.

എന്തായാലും ഇന്ന് ജയിച്ചു കളിക്കുന്നത് Qualifier 1 ആണ്. കപ്പില്‍ കുറഞ്ഞതൊന്നും മലയാളി പയ്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല, കാരണം ഈ വര്‍ഷത്തെ ക്യാപ്റ്റന്‍സി സഞ്ജു മുത്ത് കാണിച്ചു കൊടുത്തതാണ്. എന്തോ കേരള ടീം പോലുമല്ല എന്നിട്ടും എന്തോ കേരളം കളിക്കുന്ന പൊലെ ഒരു ഫീല്‍ ആണ് രാജസ്ഥാന്‍ റോയ്ള്‍സിന്റെ കളി കാണുമ്പോള്‍, അത്‌പോലെ സഞ്ചു വിന്റെ ബാറ്റിംഗ് എന്നും ടെന്‍ഷന്‍ ഓടെ ആണ് കണ്ടു കൊണ്ടിരിക്കുന്നെ.. എങ്ങനെ ആവാതെ നിക്കും അത്രക്കും നമ്മള്‍ മലയാളികള്‍ ഇഷ്ട പെട്ടു പോയില്ലേ.

പറയുന്നത് കൊണ്ട് വേറെ ഒന്നും വിചാരിക്കരുത്, കേരളത്തില്‍ നിന്നും ഒരു ടീം നിര്‍മിച്ചു സഞ്ജുവിനെ ക്യാപ്റ്റന്‍ ആക്കി നിര്‍ത്തിയിരുന്നേല്‍ വെറുതെ ആശിച്ചു പോകുന്നു . ഇത്രേം നന്നായി കളിക്കുന്നു,ക്യാപ്റ്റന്‍സി ചെയ്യന്നു എല്ലാം ഉണ്ട് എന്നാളും ബിസിസിഐക്ക് ഇപ്പോഴും സഞ്ജു വിനു ചാന്‍സ് കൂടുതല്‍ കൊടുക്കാന്‍ ഒരു മടി ഉണ്ട്, അത് ഇത്തവണത്തോടെ തീരണം. Whatever, Sanju and co will rock this year for sure.

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍സി spot ഇപ്പേഴും കണ്‍ഫ്യൂഷണില്‍ ആണ്. സഞ്ജു ഒന്ന് ആഞ്ഞു പിടിച്ചാല്‍ അതിങ് പോരും. (ഇതിഹാസം സൃഷ്ടിച്ചവര്‍ എന്നും ഇങ്ങനെ തന്നെ ആണ്.)

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്