ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ, അമേരിക്കയിൽ കളിക്കുക വഴി ബി.സി.സി.ഐക്ക് ലക്ഷ്യം മറ്റൊന്ന്; ഐ.പി.എലിന് ശേഷമുള്ള ഇന്ത്യയുടെ മത്സരങ്ങളിൽ ഒരു ട്വിസ്റ്റ് പ്രഖ്യാപനം

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീം ഇന്ത്യ രണ്ട് ടി20 മത്സരങ്ങൾ ഫ്ലോറിഡയിൽ കളിക്കും എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നു. 2 ടെസ്റ്റുകളും, 3 ഏകദിനങ്ങളും, 3 ടി20 കളിക്കാമെന്ന ധാരണയിൽ നീന ബിസിസിഐ കരീബിയൻ ബോർഡിന്റെ ആവശ്യ പ്രകാരം 2 അധിക ടി20 മത്സരങ്ങൾ കൂടി കളിക്കാൻ തീരുമാനിക്കുക ആയിരുന്നു പരമ്പര ജൂലൈയിൽ ആരംഭിക്കുകയും ഓഗസ്റ്റ് 13 ന് അവസാനിക്കുകയും ചെയ്യും. യുഎസിൽ നടക്കുന്ന എംഎൽസി ടി20യുടെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും അവിടെയുള്ള മത്സരങ്ങൾ നടക്കുക.

ഐസിസിയുടെ പുതിയ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിന്റെ (എഫ്ടിപി) ഭാഗമാണ് ഈ പരമ്പര. 2023-25ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരിക്കും രണ്ട് ടെസ്റ്റുകളും. ഈ വർഷാവസാനം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമായിരിക്കും ഇന്ത്യക്ക് ഏകദിന പരമ്പര. 2024 T20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന WI, USA എന്നിവയിൽ കളിക്കുക വഴി അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഇന്ത്യക്ക് സാധിക്കും.

പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യ അയർലൻഡിലേക്ക് പോകും. രണ്ട് പര്യടനങ്ങൾക്കിടയിലുള്ള 5 ദിവസത്തെ ഇടവേള കണക്കിലെടുത്ത് രണ്ടാം നിര ടീമായിരിക്കും അവിടെ ടൂർണമെന്റ് കളിക്കുക. ഓഗസ്റ്റ് 18 മുതൽ 23 വരെ മൂന്ന് മത്സരങ്ങൾ നടക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് സ്ഥിരീകരിച്ചു.

അമേരിക്കയിലെ ക്രിക്കറ്റ് വളർച്ചയിൽ സഹായിക്കാനാണ് ഇന്ത്യ അവിടെ അധിക മത്സരങ്ങൾ കളിക്കുന്നത്. 2022 ലും ഇന്ത്യ സമാനമായ രീതിയിൽ അവിടെ മത്സരങ്ങൾ കളിച്ചിരുന്നു.