ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്ക് തിരിച്ചടി, രോഹിത്തിനും പിന്നിലായി 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അടുത്തയാഴ്ച ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍താരം ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ വെള്ളപ്പന്ത് നായകന്‍ രോഹിത് ശര്‍മ്മയ്ക്കും പിന്നിലായി. രോഹിത് ശര്‍മ്മ അഞ്ചാമത് വന്നപ്പോള്‍ കോഹ്ലി ഏഴാം സ്ഥാനത്തായി. ആഷസില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുസ്‌ഷെയ്നാണ് പുതിയ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റർ.

ഇംഗ്ളണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ മാര്‍നസ് രണ്ടാം സ്ഥാനത്തേക്ക് തള്ളി. ന്യൂസിലന്റിനെതിരേ രണ്ടാം ടെസ്റ്റ് മത്സരം കളിച്ച കോഹ്ലി നേരത്തേ ആറാമതായിരുന്നു. അവിടെ നിന്നുമാണ് ഏഴാമതായത്.

BCCI Reveals Reason Behind Rohit Sharma's Reappointment As Vice-Captain For Last Two Tests

വിരാട് കോഹ്ലിയ്ക്ക് നേടാനായത് 756 പോയിന്റുകള്‍ മാത്രമായിരുന്നു. 797 പോയിന്റുമായാണ് രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്ത് എത്തിയത്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്റിന്റെ കെയ്ന്‍ വില്യംസണ്‍ നാലാമതും എത്തി.

ആറാമതുള്ള ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറിന് പിന്നിലായിരുന്നു ഇന്ത്യന്‍ നായകന്റെ സ്ഥാനം. അതേസമയം ബോളര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന് തൊട്ടു പിന്നില്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആരുമില്ല. അതേസമയം 14 ാം സ്ഥാനത്ത് റിഷഭ് പന്തുണ്ട്.