ഋഷഭ് പന്തിൽ ഞാൻ എന്നെ കാണുന്നു; ഇന്ത്യയെ ഞങ്ങൾ സിംബാവേ സ്പെഷ്യൽ ഫ്രൈ പോലെ വറക്കും; തുറന്ന വെല്ലുവിളിയുമായി യുവതാരം

ആഗസ്റ്റ് 18 ന് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ആരംഭിക്കുന്ന 3 ഏകദിന പരമ്പരയിൽ കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം സിംബാബ്‌വെയെ നേരിടുമ്പോൾ ടീം ഇന്ത്യ ഫേവറിറ്റുകളായി മാറുമെന്നത്തിൽ തർക്കമില്ല.

ഇന്ത്യ 3 – 0 തന്നെ പരമ്പര സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ലോക 10-ാം റാങ്കിലുള്ള ഏകദിന ടീമിന് ഇന്ത്യയെ അട്ടിമറിക്കാൻ കഴിയുമെന്ന് സിംബാബ്‌വെ ഓൾറൗണ്ടർ റയാൻ ബർലിന് ആത്മവിശ്വാസമുണ്ട്.

സിംബാബ്‌വെയുടെ സ്ഥിരം ക്യാപ്റ്റൻ ക്രെയ്ഗ് എർവിന് പരുക്ക് മൂലം പരമ്പര നഷ്ടമാകും. അദ്ദേഹത്തിന്റെ അഭാവത്തിൽ, അടുത്തിടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 2-1 ന് സിംബാബ്‌വെ നേടിയതിന് ക്യാപ്റ്റനായ റെജിസ് ചക്കബ്വ വീണ്ടും ടീമിനെ നയിക്കും.

” ഇന്ത്യയെ ഞങ്ങൾ എന്തായാലും തോൽപ്പിക്കും. ഞങ്ങളുടെ രാജ്യത്ത് നടക്കുന്ന മത്സരം ആയതുകൊണ്ട് തന്നെ ഞങ്ങൾക്ക് ആധിപത്യമുണ്ട്. അട്ടിമറിക്കാൻ ഞങ്ങൾ സാധിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.” റയാൻ ബർലിൻ പറഞ്ഞു

” ഞാനും പന്തും ഒരുപോലെ തന്നെയാണ്. അവനെ പോലെ കളിക്കാൻ എനിക്കും പറ്റും. അവനെക്കാൾ കൂടുതൽ നന്നായി കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.” തരാം തുടർന്നു.

ഏഷ്യ കപ്പ് ടീമിലുള്ള പന്ത് ഈ വർഷം സിംബാവേ പര്യടനത്തിനുള്ള ടീമിൽ കളിക്കുന്നില്ല. സിംബാവയെ വിലകുറച്ച് കാണില്ലെന്ന് നേരത്തെ തന്നെ ടീം മാനേജ്‌മന്റ് വ്യക്തമാക്കിയിരുന്നു.