എന്റെ മുൻപിൽ ഉള്ളത് ആ ഒരു ലക്ഷ്യം മാത്രം, അത് ഒരിക്കലും സെഞ്ചുറിയും റെക്കോർഡുകളും അല്ല: വിരാട് കോഹ്ലി

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയാണ്. 91 പന്തുകളിൽ ഒരു സിക്‌സും എട്ട് ഫോറും അടക്കം 93 റൺസാണ് താരം അടിച്ചെടുത്തത്. വിരാട് കോഹ്ലി തന്റെ 45 ആം പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

” നിലവിലത്തെ സ്ഥിതിയിൽ ഞാൻ കളിക്കുമ്പോൾ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാറില്ല, ബാറ്റ് ചെയ്യുമ്പോൾ സിറ്റുവേഷൻ അനുസരിച്ച് കളിച്ച് ടീമിനെ ഈസി ആയി വിജയിപ്പിക്കാൻ സഹായിക്കുക എന്ന് മാത്രമാണ്” വിരാട് കോഹ്ലി പറഞ്ഞു.