സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ​ഗീതു മോഹൻദാസ്

നടൻ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്.

ടീസറിൽ നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് പ്രധാനമായും വിമർശിക്കപ്പെട്ടത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്നാണ് ഒരു വിഭാഗം ആളുകൾ കമൻറ് ചെയ്തത്. ഇതിന് മറുപടിയെന്നോണം നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്.

‘സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവർ എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവർ ആലോചിക്കട്ടെ. ഞങ്ങൾ ഇവിടെ ചിൽ ചെയ്യുന്നു’ എന്നാണ് സ്ക്രീൻഷോട്ടിലെ എഴുത്ത്.

View this post on Instagram

A post shared by Rima (@rimakallingal)

സ്ത്രീ ശരീരങ്ങളെ വിൽപനച്ചരക്കായി ഗീതു മോഹൻദാസും അവതരിപ്പിച്ചിരിക്കുന്നുവെന്നും ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും മാസ് ആക്ഷൻ സിനിമകളിൽ നായകനെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന മസാല ടെക്സിനിക്കുകൾ തന്നെ ഗീതു മോഹൻദാസും പയറ്റിയിരിക്കുന്നു എന്നുമാണ് വിമർശിക്കുന്നവർ പറയുന്നത്. ഇതോടൊപ്പം സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങൾക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകൾ കൂടി ചിലർ എടുത്തു പറയുന്നുണ്ട്.

എന്നാൽ ടീസറിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ല എന്നുമാണ് കമന്റുകൾ. ഗീതു മോഹൻദാസിന്റെ മുൻ സിനിമകളെ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ടോക്സിക്’ സ്ത്രീവിരുദ്ധത നിറഞ്ഞ ചിത്രമാകാൻ സാധ്യതയില്ല എന്നാണ് ഒരു വിഭഗം ആളുകളുടെ അഭിപ്രായം.

അതേസമയം ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ ‘അശ്ലീലം’ എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

View this post on Instagram

A post shared by Stories of a Cinephile_ (@storiesofacinephile_)