ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; വിജയിയെ പ്രവചിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ആര് നേടുമെന്ന് പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ആതിഥേയരായ ഇന്ത്യക്കു തന്നെയാണ് പരമ്പരയില്‍ ഗംഭീര്‍ മുന്‍തൂക്കം നല്‍കുന്നത്. ഒരു കളിപോലും ഇംഗ്ലണ്ട് ജയിക്കില്ലെന്നും ഗംഭീര്‍ പറയുന്നു.

“ഒരു ടെസ്റ്റില്‍പ്പോലും ഇംഗ്ലണ്ടിനു ജയിക്കാന്‍ കഴിയുമെന്നു താന്‍ കരുതുന്നില്ല. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബോളിംഗ് വിഭാഗം ദുര്‍ബലമാണ്. ഊ സ്പിന്നര്‍മാരെ വച്ച് ഒരു ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിക്കുമെന്ന് തോന്നുന്നില്ല. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0നോ 3-1നോ സ്വന്തമാക്കാനാണ് സാധ്യത. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിനു 50-50 സാധ്യത കാണുന്നത്.”

India Express Reluctance To Travel To Brisbane For 4th Test | Cricket News

“ശ്രീലങ്കയ്ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ഇത്തവണ ഇതാവര്‍ത്തിക്കുക എളുപ്പമാവില്ല. ശ്രീലങ്കയില്‍ അദ്ദേഹം വളരെ നന്നായി കളിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവരെപ്പോലുള്ള ബോളര്‍മാര്‍ക്കെതിരേ റൂട്ടിന് റണ്‍സെടുക്കാന്‍ വിയര്‍ക്കേണ്ടിവരും” ഗംഭീര്‍ പറഞ്ഞു.

Mixed day for Root as trends continue | cricket.com.au

Read more

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍. ശേഷിക്കുന്ന രണ്ട് മത്സരത്തിന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാകും.