'സച്ചിനോട് സഹായം തേടിയിരുന്നു'; മോശം കാലത്തെ അനുസ്മരിച്ച് കോഹ്ലി

കായികതാരങ്ങളുടെ കരിയര്‍ ഉയര്‍ച്ചതാഴ്ച്ചകളുടെ സംഗമ വേദിയാണ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയും അതില്‍ നിന്ന് മോചിതനല്ല. 2014 ഇംഗ്ലണ്ടിന് പര്യടനത്തിലെ മോശം പ്രകടനശേഷം ഹൃദയം തകര്‍ന്ന താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വിളിച്ചെന്നും അതിനുശേഷം പൂര്‍ണമായും ഭയമില്ലാത്ത ആളായെന്നും കോഹ്ലി വെളിപ്പെടുത്തുന്നു.

ദിര്‍ഘകാലം ക്രിക്കറ്റ് കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ര ഇഷ്ടമല്ലാത്ത, ഭയമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ പോകേണ്ടി വരും. വ്യത്യസ്ത സാഹചര്യങ്ങളില്‍ എത്രത്തോളം മികച്ചവരാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടിവരും. 2014ലെ ഓസ്ട്രേലിയ്ക്കെതിരായ പരമ്പര വരെ എല്ലാ പര്യടനങ്ങളെയും ഏതുവിധേനെയും ജയിക്കേണ്ട എന്‍ജിനീയറിംഗ് പരീക്ഷയെ പോലെ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളു. അന്താരാഷ്ട്ര തലത്തിലും കളിക്കാന്‍ കഴിയുമെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ടിയിരുന്നു-കോഹ്ലി പറഞ്ഞു.

Virat Kohli recalls the 2014 India's tour of England.

‘ഇംഗ്ലണ്ട് പര്യടനം എനിക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു. നമ്മള്‍ വീണാല്‍ ആരും സഹായത്തിന് എത്തില്ല. ആരും നമ്മളെ തിരിഞ്ഞു നോക്കില്ല. അതിനാല്‍ത്തന്നെ അത്തരക്കാര്‍ എന്റെ ജീവിതത്തില്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും അവരോട് എനിക്കൊരു ബന്ധവുമില്ലെന്നും തെളിയിക്കാനാണ് ഞാന്‍ കളിക്കുന്നതെന്ന് തോന്നി. നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ അല്‍പ്പം നിരാശനായിരുന്നു. ആരൊക്കെ എനിക്കൊപ്പമുണ്ട്, ആരൊക്കെ ഇല്ല എന്നതാണ് അക്കാലത്ത് മനസിലാക്കിയ ഏറ്റവും വലിയ കാര്യം’ വിരാട് തുടര്‍ന്നു.

India in England, Test series: Who's saying what about Virat Kohli

‘ഞാന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ആരും എന്റെ വാക്കുകളെ വിശ്വസിച്ചില്ല. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പാടില്ലെന്ന് എല്ലാവരും കരുതി. അതിനാല്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ ബോംബെയിലേക്ക് പോയി. സച്ചന്‍ ടെണ്ടുല്‍ക്കറെ വിളിച്ചു. സഹായം അഭ്യര്‍ത്ഥിച്ചു. എന്റെ ബാറ്റിംഗ് നേരെയാക്കണമെന്ന് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ റണ്‍സ് നേടുന്നതിന് ബാറ്റിംഗ് എങ്ങനെയായിരിക്കണമെന്ന് മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വീട്ടില്‍ തിരിച്ചെത്തിയശേഷം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ മനസിനെ സ്വയം പരിശീലിപ്പിച്ചു. നിലനില്‍പ്പിനായല്ല ഓസ്ട്രേലിയയിലേക്ക് പോകുന്നതെന്ന് സ്വയം പറഞ്ഞു.’

Virat Kohli shares his fitness regime on Twitter | NewsBytes

‘ജിമ്മില്‍ ട്രയിനിംഗിനിടെ മിച്ചല്‍ ജോണ്‍സനെയും മറ്റ് ഓസിസ് ബൗളര്‍മാരെയും അടിച്ചു പറത്തുന്നതായി ഭാവനയില്‍ കണ്ടു. എല്ലാ ദിവസവും സങ്കല്‍പ്പത്തില്‍ ഞാന്‍ ഓസിസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. ആ സമയം ജീവിതത്തില്‍ കടന്നുവന്ന കാര്യങ്ങളെല്ലാം ഒരുപരിധി വരെ എന്നെ വീണ്ടെടുക്കാന്‍ സഹായിച്ചു. ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ ഞാന്‍ പേടിയെ പൂര്‍ണമായും ഒഴിവാക്കി. അതോടെ കാര്യങ്ങളെല്ലാം ഒഴുക്കോടെ സംഭവിക്കാന്‍ തുടങ്ങി’യെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

2014ലെ ഇംഗ്ലണ്ട് പര്യടനം കോഹ് ലിയെ സംബന്ധിച്ച് ദുരന്തപൂര്‍ണമായിരുന്നു. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു അഞ്ച് ടെസ്റ്റുകളില്‍ കോഹ്ലിയുടെ സ്‌കോര്‍. എന്നാല്‍ പിന്നാലെയെത്തിയ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 692 റണ്‍സ് നേടിയ കോഹ്ലി ശക്തമായ തിരിച്ചുവരവ് നടത്തി.