ബാസ്‌ബോൾ ഒക്കെ എത്ര കാലം നിലനിൽക്കും, ഓസ്‌ട്രേലിയക്ക് എതിരെ ഇംഗ്ലണ്ടിന്റെ അടവൊന്നും നടക്കില്ല; പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ക്രിക്കറ്റ് ക്രിക്കറ്റ് ലോകത്തെ കൊടുങ്കാറ്റാക്കി മുന്നേറുകയാണ്. ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ രീതി മാറ്റുന്ന പ്രകടനമാണ് അവസാന 4 മത്സരങ്ങളായി നടത്തുന്നത്. ട്വന്റി 20 മോഡൽ ആക്രമണം എന്ന് ഈ ശയിലെ വിശേഷിപ്പിക്കാം.

ഫോമിൽ അല്ലാതിരുന്ന ഇംഗ്ലീഷ് താരങ്ങൾ പോലും മികവിലേക്ക് ഉയർന്നു എന്നതാണ് ഈ ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത. പേടിയില്ലാതെ അപ്പുറത്തുള്ള ബൗളർ ആരാണെന്ന് നോക്കാതെ കളിക്കുന്ന രീതി മറ്റ് ടീമുകൾക്ക് ഭീക്ഷണി തന്നെയാണ്.

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച എതിരാളികളായ ഓസ്‌ട്രേലിയയും ഇത് നിസാരമായി കാണുന്നില്ല. സ്റ്റീവ് സ്മിത്ത് അതിൽ കൗതുകമുണർത്തിയിട്ടുണ്ട്, മാത്രമല്ല സാധുവായ ഒരു ചോദ്യവും ഉന്നയിക്കുകയും ചെയ്തു: ഈ സമീപനം എത്രത്തോളം നല്ല ഫലം നൽകും?

“ഞാൻ ഇത് അൽപ്പം വീക്ഷിച്ചു, അത് തീർച്ചയായും രസകരമാണ്,” സ്മിത്തിനെ ഉദ്ധരിച്ച് ESPNcricinfo പറഞ്ഞു. “അലക്‌സ് ലീസിനെപ്പോലുള്ള ഒരാൾ പോലും തുടക്കം മുതൽ അറ്റാക്ക് ചെയ്യുന്നു. അത് ആവേശകരമാണ്. പക്ഷെ എത്ര കാലം നിലനിൽക്കും എന്നത് കണ്ടറിയണം.”

ജോഷ് ഹേസിൽവുഡും [പാറ്റ്] കമ്മിൻസും [മിച്ചൽ] സ്റ്റാർക്കും നിങ്ങൾക്കെതിരെ ഓസ്‌ട്രേലിയൻ മണ്ണിൽ പന്തെറിയുമ്പോൾ ഇതുപോലെ കളിക്കുമോ , അത് സംഭവിക്കുമോ ? എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എനിക്ക് എല്ലാത്തിലും ആകാംക്ഷയുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കാണും, ”അദ്ദേഹം കൂട്ടിച്ചേർത്തു.