ലോകകപ്പ് ടീമില്‍ അയാളെ ഉള്‍പ്പെടുത്തി, പക്ഷേ കളിപ്പിക്കില്ല; പിന്നില്‍ രോഹിത്തിന്റെ കുരുട്ട് ബുദ്ധി

ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ ഒരു സെലക്ഷന്‍ ആര്‍ അശ്വിന്റേതായിരുന്നു. മൂന്നാം സ്പിന്നറായാണ് താരം ടീമിലിടം പിടിച്ചത്. അതിനാല്‍ തന്നെ താരത്തെ പ്ലെയിംഗ് ഇലവനില്‍ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന്ത് ഒരു ചോദ്യമാണ്. ഇപ്പോഴിതാ അശ്വിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും അശ്വിന്‍ ടീമില്‍ ഉള്‍പ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റ.

‘മൂന്ന് സ്പിന്നര്‍മാരുമായി അധികം ടീമുകള്‍ ഓസ്ട്രേലിയക്ക് പോകില്ല. അശ്വിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആവിശ്യമുള്ള സമയത്ത് അവനെ ടീമില്‍ ലഭിക്കേണ്ടതായുണ്ട്.’

‘ഇന്ത്യക്ക് ആവശ്യമെങ്കിലും ന്യൂബോളിലോ വലിയ മൈതാനങ്ങളിലോ അവനെ കളിപ്പിക്കാം. എതിര്‍ ടീമില്‍ ഒന്നിലധികം ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാരുണ്ടെങ്കില്‍ അവനെ പരിഗണിക്കാവുന്നതാണ്. രോഹിത് ശര്‍മ അശ്വിന്റെ അനുഭവസമ്പത്ത് മുന്നില്‍ക്കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് അവനെ പിന്തുണക്കുന്നത്’ നെഹ്റ പറഞ്ഞു.

Read more

‘ഒഴിവാക്കപ്പെട്ട നിരവധി പേരില്‍ ഷമിയാണ് എനിക്ക് പ്രധാനപ്പെട്ടവന്‍. അവന്‍ ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയത് കാണുമ്പോള്‍ സന്തോഷം. ഐപിഎല്ലില്‍ അവന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. അവന്റെ തിരിച്ചുവരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അത്രത്തോളം മികച്ച താളത്തിലാണ് അവന്‍ പന്തെറിയുന്നത്. അവന്‍ കൂടുതല്‍ കളിച്ചത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കും’ നെഹ്റ കൂട്ടിച്ചേര്‍ത്തു.