കീപ്പറെയും ബൗണ്ടറിക്ക് അരികിൽ നിർത്തണം എന്നുണ്ടായിരുന്നു അയാൾക്ക് , കോഹ്‌ലിയെ പൂട്ടാൻ സ്മിത്ത് ഒരുക്കിയ കെണിയിൽ ഞെട്ടി ആരാധകർ; ഇതുപോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

കോഹ്‌ലിയെ എന്തായാലും പിടിച്ചാൽ കിട്ടില്ല അയാൾ തന്റെ ബോളറുമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നു. ഇതുകണ്ട സ്മിത്ത് ഒരു കാര്യം ഉറപ്പിച്ചു, കൊഹ്‌ലിയെ ഇരട്ട സെഞ്ചുറി നേടാൻ അനുവദിക്കില്ല. ശ്രേയസ് ഇല്ലാത്ത സ്ഥിതിക്ക് അശ്വിൻ നൽകിയ പിന്തണയിൽ കോഹ്ലി അത് നേടുമെന്ന് കരുതിയപ്പോഴാണ് അശ്വിൻ വീണത്. വരാനിരിക്കുന്നത് ഉമേഷും, ഷമിയും അതോടെ അയാൾ തന്ത്രം മാറ്റി. ഒമ്പത് ഫീൽഡറുമാരെയാണ് അയാൾ ബൗണ്ടറിക്ക് അരികിലേക്ക് മാറ്റിയത്.

കെണിയുടെ ഭാഗമായി ബൗണ്ടറി നേടാൻ എളുപ്പം അല്ലെന്ന് മനസിലാക്കിയ കോഹ്ലി ഡബിൾ ഓടാൻ ശ്രമിച്ചു. എന്നാൽ കോഹ്‌ലിയുടെ വേഗത ഇല്ലാത്ത ഉമേഷിന് ഓടിയെത്താൻ സാധിക്കാത്തതോടെ താരം റൺ ഔട്ട്. പിന്നെ ഷമി, ഡബിൾ റിസ്ക്ക് ആണെന്ന് മനസിലാക്കിയ കോഹ്‌ലി സിക്സിന് ശ്രമിച്ചു അവിടെ പിഴച്ചു, അതോടെ ഇന്ത്യൻ ഇന്നിംഗ്സ് തീർന്നു.

തന്നെയും കൂട്ടുകാരെയും പകൽ മുഴുവൻ ബുദ്ധിമുട്ടിച്ച കോഹ്‌ലിക്ക് കൊടുക്കാവുന്ന ഏറ്റവും പണിയാണ് സ്മിത്ത് ഇതിലൂടെ നൽകിയത്. കീപ്പറും ഒരു ഫീൽഡറും ഒഴികെ ഉള്ളവർ ബൗണ്ടറിക്ക് അരികിൽ, അങ്ങനെ ഇങ്ങനെ ഒന്നും കാണാൻ സാധികാത്ത കാഴ്ച്ച ആരാധകർ കണ്ടു.