ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ? ആ പേരിനൊപ്പം എന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു : കമൽ ഹാസൻ

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പേരിനൊപ്പം തന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്ന് കമൽ ഹാസൻ. കമൽ ഹാസൻ നായകനാകുന്ന ‘തഗ് ലൈഫ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമലും സംഘവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

മോഹൻലാൽ, മമ്മൂട്ടി എന്നിവരെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്. ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെയാണ് എന്നും മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പേരിനൊപ്പം തന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്നാണ് കമൽ ഹാസൻ പറഞ്ഞത്.

‘ലാൽസാറും മമ്മുട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെയാണ്? ഞങ്ങൾ ഒരു ജോലി ചെയ്യുന്നവരാണ്. എന്നാൽ ഓരോരുത്തരും മികച്ച കലാകാരന്മാരാണ്. ആ കലാകാരന്മാരുടെ പേരിനൊപ്പം ഞാൻ എന്റെ പേരും ചേർത്തു. എനിക്ക് അതിൽ അഭിമാനമുണ്ട്,’ എന്ന് കമൽഹാസൻ പറഞ്ഞു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരുന്നു തഗ് ലൈഫ് ടീം കേരളത്തിൽ എത്തിയത്. മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായും കമൽ വേദിയിൽ വെച്ച് പറഞ്ഞിരുന്നു.

അതേസമയം, ജൂൺ 5 ആണ് തഗ് ലൈഫിന്റെ റിലീസ് തിയതി. സിമ്പു, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ.