50 ടെസ്റ്റുകളില്‍ നിന്ന് അവന് 25 സെഞ്ച്വറികള്‍ നേടാം, പക്ഷേ ആ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കണം; ഇന്ത്യന്‍ താരത്തിന് അക്തറിന്റെ ഉപദേശം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലി എന്താണ് ചെയ്യേമ്ടതെന്ന് ഉപദേശിച്ച് പാകിസ്ഥാന്‍ സ്പീഡ്സ്റ്റര്‍ ഷോയിബ് അക്തര്‍. 34 കാരനായ കോഹ്‌ലിക്ക് ഇതിനകം 75 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോഹ്‌ലി ടി20 ഫോര്‍മാറ്റിനോട് വിടപറയുന്നതാവും ബുദ്ധിയെന്ന് അക്തര്‍ കരുതുന്നു.

ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍, ടി20 കളിക്കുന്നത് നിര്‍ത്തി ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ കോഹ്ലിയെ ഉപദേശിക്കും. മധ്യനിരയില്‍ അദ്ദേഹം ആവേശഭരിതനായ കളിക്കാരനാണ്. ടി20ക്ക് വളരെയധികം ഊര്‍ജം എടുക്കും. ഇപ്പോള്‍ അത് ലാഭിക്കണമെന്ന് ഞാന്‍ കരുതുന്നു.

അദ്ദേഹത്തിന് ഇപ്പോള്‍ 34 വയസ്സ് മാത്രമേ ഉള്ളൂ. നിലവിലെ ഫിറ്റ്‌നസ് വെച്ച് 6-8 വര്‍ഷം കൂടി അദ്ദേഹത്തിന് എളുപ്പത്തില്‍ കളിക്കാനാകും. ഇനിയും ഒരു 50 ടെസ്റ്റുകള്‍ കളിച്ചാല്‍ പോലും, അദ്ദേഹത്തിന് എളുപ്പത്തില്‍ 25 സെഞ്ച്വറി നേടാനാകും- അക്തര്‍ പറഞ്ഞു.

Read more

വിരാട് ഇപ്പോള്‍ മികച്ച മൈന്‍ഡ് സെറ്റിലാണ് ഉള്ളതെന്ന് അക്തര്‍ പറഞ്ഞു. കോഹ്‌ലി മാനസികമായി എത്ര ശക്തനാണെന്ന് തെളിയിക്കാന്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ താരത്തിന്റെ പ്രകടനം മാത്രം മതിയെന്ന് അക്തര്‍ ഓര്‍മ്മിപ്പിച്ചു,