ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആവോളം വിശ്രമിക്കാം, പകരക്കാരനെ കണ്ടെത്തി ഇന്ത്യ

മോശം ഫോമിനെ തുടര്‍ന്ന് ടീമിന് പുറത്തായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയാണ് ഹാര്‍ദ്ദിക്കിന് പകരക്കാരനായി കരീം ചൂണ്ടിക്കാണിക്കുന്നത്.

‘സമീപകാലത്തു വെങ്കടേഷ് നടത്തിയ മികച്ച പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ടീം ഇന്ത്യയില്‍ ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ ഏറ്റവും അനുയോജ്യമായ താരം അദ്ദേഹം തന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. വിജയ് ഹസാരെ ട്രോഫിയില്‍ ഇപ്പോള്‍ മധ്യപ്രദേശിനു വേണ്ടി വെങ്കടേഷും മഹാരാഷ്ട്രയ്ക്കു വേണ്ടി ഋതുരാജ് ഗെയ്ക്വാദും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.’

BCCI Cricket Operations chief Saba Karim asked "to resign" - The Economic  Times

‘ഇന്ത്യയുടെ ഫസ്റ്റ് ടീമില്‍ രണ്ടു പേരും ഏറെക്കുറെ എത്തിക്കഴിഞ്ഞെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. 2023ലെ ഏകദിന ലോകകപ്പിനു വേണ്ടി നമ്മള്‍ക്കു തയ്യാറെടുപ്പ് ആരംഭിക്കണമെങ്കില്‍ വെങ്കടേഷും റുതുരാജും കഴിയുന്നത്ര വേഗത്തില്‍ ടീമിന്റെ ഭാഗമാവണം.’

IPL 2021: KKR vs RCB – Who is Venkatesh Iyer?

ഋതുരാജ് ഗെയ്ക്വാദിനെയും വെങ്കടേഷ് അയ്യരെയും രാഹുല്‍ കുറച്ചുകാലമായി കണ്ടു കൊണ്ടിരിക്കുകയാവും. ഒരു താരമെന്ന നിലയില്‍ നേരത്തേ തയ്യാറെടുത്തിരുന്നതു പോലെ ഇപ്പോള്‍ കോച്ചെന്ന നിലയിലും രാഹുല്‍ തയ്യാറെടുക്കുന്നുണ്ടാവും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തനിക്കു ആവശ്യമായ 23-25 കളിക്കാരുടെ ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹത്തിനു ധാരണയുണ്ടായിരിക്കും’ സാബ കരീം പറഞ്ഞു.