അവനെ 37-ാം വയസിൽ ടീമിലെടുക്കുക, ഒരു മത്സരം കഴിഞ്ഞ് വിരമിക്കാൻ പറയുക; ഇന്ത്യൻ ടീമിനെ ട്രോളി പാകിസ്ഥാൻ ഇതിഹാസം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ സർഫറാസ് ഖാനെ അവഗണിച്ച ഇന്ത്യൻ സെലക്ടർമാരെ വിമർശിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. നിലവിൽ ടീം ഇന്ത്യയിൽ സർഫറാസിനെപ്പോലെ സ്ഥിരത പുലർത്തുന്ന ആരും ഇല്ലെന്നാണ് കനേരിയയുടെ കണക്കുകൂട്ടൽ. അറിവില്ലായ്മ സർഫറാസിന്റെ കളിയെ ബാധിക്കുമെന്ന് അദ്ദേഹം കരുതുന്നു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറയുന്നത് ഇങ്ങനെ:

“ഇപ്പോൾ അവനെ കൊണ്ടുവന്നില്ലെങ്കിൽ പിന്നെ എപ്പോൾ? നിലവിൽ ഇന്ത്യൻ ടീമിൽ പോലും സർഫറാസിനേക്കാൾ മികച്ച ഫോം മറ്റാർക്കും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ അവന്റെ ആത്മവിശ്വാസമോ ആത്മാവോ ഉയർത്തിയില്ലെങ്കിൽ അവൻ നിരാശനാകും. അവനെ നിരീക്ഷിക്കുക. ”

ഈ സീസണിൽ ഇതുവരെ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 92.66 ശരാശരിയിൽ 556 റൺസാണ് സർഫറാസ് നേടിയത്. അവസാന മത്സരത്തിൽ 125 റൺസാണ് താരം നേടിയത്.

Read more

കഴിഞ്ഞ സീസണിൽ, 25 കാരനായ താരം ആറ് എഫ്‌സി മത്സരങ്ങളിൽ നിന്ന് 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. മുൻ സീസണിൽ, ആറ് എഫ്‌സി മത്സരങ്ങളിൽ നിന്ന് മൂന്ന് ടൺ ഉൾപ്പെടെ 154.67 ശരാശരിയിൽ 928 റൺസ് അദ്ദേഹം നേടി.