ആ രാത്രി ഗാംഗുലിയും സെക്യൂരിറ്റി ഓഫീസറും കൂടി ആ പതിനെട്ട് വയസ്സുകാരന്‍ പയ്യനെ തിരക്കി ഇറങ്ങി

 

അനീഷ് എന്‍.പി

2000 ചാമ്പ്യന്‍സ് ട്രോഫി നെയ്റോബി, കെനിയ.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കളിയ്ക്കാന്‍ ആയി ഇന്ത്യന്‍ ടീം നെയ്റോബിയില്‍ എത്തി.സൗരവ് ഗാംഗുലി ക്യാപ്റ്റനായ ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു. ഇടം കയ്യന്‍ പേസര്‍ സഹീര്‍ ഖാന്‍, വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ, പിന്നെ ഒരു 18 വയസ്സുകാരന്‍ പയ്യന്‍ (യുവരാജ് സിംഗ് ), ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ തങ്ങളുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നവര്‍.

ടീം നെയ്റോബി ഹോട്ടലില്‍ ചെന്നിറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഗാംഗുലി ആദ്യം ചെയ്തത് അവിടുത്തെ സെക്യൂരിറ്റി ഓഫീസറെ പോയി കാണുകയാണ് ചെയ്തത്. ‘Can i see you for a minute’ ഗാംഗുലി ഓഫീസറോട് ചോദിച്ചു, yes ഞാന്‍ എന്താണ് ചെയ്യേണ്ടത് അദ്ദേഹം തിരിച്ചു ചോദിച്ചു. ഞാന്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആണ്, ചാമ്പ്യന്‍സ് ട്രോഫി കളിയ്ക്കാന്‍ എത്തിയതാണ്, ഞങ്ങളുടെ ടീമിലെ ഒരു ചെറിയ പയ്യന്‍ ഉണ്ട് അവന്റെ മേല്‍ ഒരു ശ്രദ്ധ വേണം.അവന്‍ പുറത്തു പോകാതെ ശ്രദ്ധിക്കണം. ‘ why, Sir we are supposed to keep an eye on every one’ സെക്യൂരിറ്റി ഓഫീസര്‍ മറുപടി പറഞ്ഞു.

ഗാംഗുലി പറഞ്ഞു അവന്‍ (യുവരാജ് ) ചെറിയ പയ്യന്‍ ആണ്, ജീവിതം തുടങ്ങിയിട്ടേയുള്ളു, അവന്‍ പുറത്തു പോകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്, ഡ്രിങ്ക്‌സ് കഴിക്കാന്‍ സാധ്യതയുണ്ട്.അതു കൊണ്ട് അവനെ പ്രത്യേകം ശ്രദ്ധിക്കണം,. പക്ഷെ ഈ കാര്യം നമ്മള്‍ രണ്ടു പേര്‍ മാത്രമേ അറിയാന്‍ പാടുള്ളൂ. കാരണം അവന്‍ അവന്റെ കരിയര്‍ തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ. ടീം മാനേജര്‍ ഒക്കെ ഇക്കാര്യത്തില്‍ വളരെ strict ആയിരിക്കും. തുടര്‍ന്ന് യുവരാജിനെ കണ്ട അദ്ദേഹം ഇങ്ങനെ പറഞ്ഞു, ഇത് നിന്റെ ആദ്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ആണ് അച്ചടക്കം പാലിക്കണം ‘yes captain i will be ‘ യുവരാജിന്റെ മറുപടി.

രാത്രി ടീം മീറ്റിംഗ് കഴിഞ്ഞു ഗാംഗുലി യുവരാജിന്റെ റൂമില്‍ എത്തി, പക്ഷെ യുവി അവിടെയില്ലേ, 15 മിനിറ്റിനു ശേഷം അദ്ദേഹം വീണ്ടും യുവരാജിന്റെ റൂമില്‍ എത്തിയെങ്കിലും യുവി അവിടെ ഇല്ലായിരുന്നു. അദ്ദേഹം സെക്യൂരിറ്റി ഓഫീസറെ വിളിച്ചു ‘my youngest team member is missing ‘അദ്ദേഹം പറഞ്ഞു. ഇവിടുത്തെ പ്രധാനപ്പെട്ട നൈറ്റ് ക്ലബ് ഏതൊക്കെയാണെന്ന് പറയാമോ നമുക്ക് അവിടെ പോയി നോക്കാം, പോകാം സാര്‍, നമുക്ക് പോലീസിനെയും കൂട്ടാം, no no no അതു വേണ്ട നമ്മള്‍ രണ്ടു പേരും മാത്രമായി പോയാല്‍ മതി. ഒരു ക്യാബ് എടുത്തു ഗാംഗുലിയും ആ സെക്യൂരിറ്റി ഓഫീസറും കൂടി യുവരാജിനെ തിരക്കി ഇറങ്ങി.

ഒരു നൈറ്റ് ക്ലബ്ബില്‍ എത്തിയ ഗാംഗുലി അവിടെ ഭക്ഷണം കഴിക്കുന്ന യുവരാജിനെ കണ്ടെത്തി. അദ്ദേഹം പറഞ്ഞു, ‘Finish your dinner then we go back to the hotel’ പിന്നീട് യുവരാജുമായി തിരികെ ഹോട്ടലില്‍ എത്തിയ ഗാംഗുലി യുവിയെ അവന്റെ മുറിയില്‍ ആക്കി, പിന്നീട് കുറച്ചു സമയം കഴിഞ്ഞു ഒരിക്കല്‍ കൂടി ഫോണ്‍ വിളിച്ചു റൂമില്‍ ഉണ്ടെന്നു ഉറപ്പു വരുത്തി . തുടര്‍ന്ന് നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കി, അന്ന് മഗ്രാത്ത്, ബ്രെറ്റ് ലീ, ഗില്ലസ്പി തുടങ്ങിയ വിഖ്യാതരായ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തകര്‍ത്ത് കളിയിലെ താരം ആയത് മറ്റാരും ആയിരുന്നില്ല യുവരാജ് എന്ന ആ 18 വയസ്സുകാരന്‍ പയ്യന്‍ ആയിരുന്നു. ‘and its just a beginning.’

ഒരിക്കല്‍ വിദ്യാര്‍ത്ഥികളോട് ലീഡര്‍ഷിപ്പിനെ കുറിച്ചു പറയുമ്പോള്‍ ദാദ പങ്കു വെച്ചതാണ് ഈ കഥ. അദ്ദേഹം പറഞ്ഞു ഞാന്‍ എന്ത് കൊണ്ടാണ് ഇത് നിങ്ങളോട് പറയുന്നത് എന്ന് വെച്ചാല്‍ ടീമില്‍ യുവരാജ് സിംഗിനെ പോലുള്ള ആള്‍കാര്‍ കാണും, കൂടാതെ രാഹുല്‍ ദ്രാവിഡിനെ പോലുള്ള ആള്‍ക്കാരും ഉണ്ടാകും, (Rahul Dravid is one of the meticulous human being we ever met) വളരെ ശ്രദ്ധയോട് കൂടി എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരാളാണ് രാഹുല്‍ ദ്രാവിഡ്, അതു കൊണ്ട് തന്നെ ഈ രണ്ടു പേരെയും ഒരു ലീഡര്‍ക്ക് ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ട്. കാരണം അവര്‍ രണ്ടു പേരും ടീം ഇന്ത്യയ്ക്ക് വളരെ വേണ്ടപ്പെട്ടവര്‍ ആണ്.

ഇതുകൊണ്ടൊക്കെതന്നെ ആവണം ‘am ready to die for such a captain ‘എന്ന് യുവരാജ് ദാദയെക്കുറിച്ചു പറഞ്ഞത്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം, പ്രാര്‍ഥിക്കാം, യുവരാജിനെപ്പോലുള്ള പോരാളികളെയും ദാദയെ പോലുള്ള നായകന്‍മാരെയും ഇനിയും നമുക്ക് കിട്ടാന്‍ വേണ്ടി.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍