ആരാധകര്‍ വിളിക്കുന്നു; യുവി തിരിച്ചു വരുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റര്‍മാരുടെ നിരയില്‍ ഇടംപിടിക്കുന്ന യുവരാജ് സിംഗ് തിരിച്ചു വരുന്നു. ഇന്ത്യയുടെ ലോക കപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ യുവി ആരാധകരുടെ ആഗ്രഹപ്രകാരമാണ് കളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ദൈവം നമ്മുടെ വിധി നിശ്ചയിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഫെബ്രുവരിയോടെ ക്രിക്കറ്റ് പിച്ചില്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. നമ്മുടെ ടീമിനെ പിന്തുണയ്ക്കൂ. നല്ല ആരാധകര്‍ മോശം സമയത്തും പിന്തുണയ്ക്കും യുവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Read more

2019ലാണ് യുവരാജ് ഇന്ത്യന്‍ കുപ്പായം അഴിച്ചത്. പിന്നീട് കാനഡയിലെ ഗ്ലോബല്‍ ടി20യിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച മത്സരങ്ങളിലും കളിച്ചിരുന്നു.