ഇംഗ്ലണ്ടിന് ഇനി പുതിയ റൂട്ട് കണ്ടുപിടിക്കണം, ഇനി കൂടുതൽ ശ്രദ്ധ ബാറ്റിംഗിൽ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും താൻ മാറാൻ പോകുന്നില്ല എന്ന് പറഞ്ഞ് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്റെ തീരുമാനം മാറ്റി നായകസ്ഥാനം രാജിവെച്ചിരിക്കുന്നു. അഞ്ച് വർഷം ടീമിനെ നയിച്ച താരത്തിന്റെ കീഴിൽ സമീപകാലത്ത് ടീം വലിയ മെച്ചമുള്ള പ്രകടനം അല്ലായിരുന്നു നടത്തിയത്.

ആഷസില്‍ 4-0ന് തോല്‍വി, ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1ന് തോല്‍വി, വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-0ന് തോല്‍ക്കുക കൂടി ചെയ്തതോടെ, വലിയ പ്രതിസന്ധിയിലായിരുന്നു റൂട്ടിന്റെ സ്ഥാനം. നായകൻറെ അമിത സമ്മർദ്ദം താരത്തിന്റെ പ്രകടനത്തെയും ബാധിച്ചതായി ആരോപണം ഉണ്ടായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“കരീബിയൻ പര്യടനത്തിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം ചിന്തിക്കാൻ സമയമുണ്ടായി. കുറേ ചിന്തകൾക്ക് ശേഷം ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. എന്റെ കരിയറിൽ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു.എന്റെ രാജ്യത്തിന്റെ ക്യാപ്റ്റനാവാൻ ആയി എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു, കഴിഞ്ഞ അഞ്ച് വർഷത്തെ അഭിമാനത്തോടെ തിരിഞ്ഞുനോക്കും. ഈയിടെ ആയി ക്യാപ്റ്റൻസി തന്നെ എത്രമാത്രം ബാധിച്ചുവെന്നു മനസ്സിലാക്കുന്നു”

Read more

പുതിയ നായകൻ ആരാകണം എന്നുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞതായി റിപോർട്ടുകൾ വരുന്നുണ്ട്.