ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് നിരാശ വാർത്ത, നിതീഷ് റാണക്കും വമ്പൻ പണി; സംഭവം ഇങ്ങനെ

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നടന്ന മത്സരത്തിനിടെ കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിന് പിഴ ചുമത്തി. “മിനിമം ഓവർ-റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ അദ്ദേഹത്തിന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, .സൂര്യകുമാർ യാദവിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

രോഹിത് ശർമയുടെ അഭാവത്തിലാണ് ടീമിനെ നയിക്കാൻ സൂര്യകുമാർ എത്തിയത്. നായകൻ എന്ന നിലയിൽ സൂര്യകുമാർ ഫീൽഡിൽ എടുത്ത തീരുമാനങ്ങൾക്ക് കൈയടി നൽകുകയാണ് മുംബൈയുടെ ആരാധകർ. അതേസമയം, ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണയ്ക്ക് മാച്ച് ഫീയുടെ 25% പിഴ ചുമത്തി. ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ തുടങ്ങിയ ശേഷം ഫാഫ്, സഞ്ജു, ഹാര്ദിക്ക് തുടങ്ങിയ നായകന്മാര്ക്ക് ഇതിനകം കുറഞ്ഞ ഓവർ നിരക്കിന് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.

Read more

10 പന്തിൽ 5 റൺസിന് പുറത്താക്കിയ ശേഷം മുംബൈ ഇന്ത്യൻസ് സ്പിന്നർ ഹൃത്വിക് ഷോക്കീനുമായി അദ്ദേഹം തർക്കിക്കുന്നത് കാണാൻ സാധിച്ചിരുന്നു. പുറത്തായതിന് പിന്നാലെ യുവതാരത്തോട് എന്തോ പറയുന്ന താരത്തെ കാണാമായിരുന്നു. ശേഷം നായകൻ സൂര്യകുമാർ യാദവ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹൃത്വിക്കിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തി.