ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഉറപ്പായും സെമിയില്‍ കാണുമെന്ന് പ്രവചിച്ച കൈഫ് അവസാന ടീമിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു.

ന്യൂസിലാന്‍ഡ് എങ്ങനെയെങ്കിലും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാനുള്ള വഴി കണ്ടെത്തും. ഐസിസി ടൂര്‍ണമെന്റുകളില്‍ നിങ്ങള്‍ക്കു അവരെ എഴുതിതള്ളാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെ സെമി ഫൈനലിലെ ടീമുകളിലേക്കു കൂട്ടിച്ചേര്‍ക്കുന്നു.

വെസ്റ്റ് ഇന്‍ഡീസും സെമി ഫൈനലിലുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. സ്വന്തം നാട്ടില്‍ കളിക്കുന്നതിനാല്‍ തന്നെ അവര്‍ അപകടകാരികളായിരിക്കും. സെമി ഫൈനലിലെ നാലാമത്തെയും അവസാനത്തെയും ടീം ആരാവുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അതു ഓസ്ട്രേലിയയോ, പാകിസ്ഥാനോ ആയിരിക്കാം.

ഇവരിലൊരാള്‍ക്കു സെമിയില്‍ കടക്കാം. പാകിസ്ഥാന്‍ എത്തുകയും നമ്മള്‍ അവരെ സെമിയിലോ, ഫൈനലിലോ നേരിടുകയും ചെയ്താല്‍ അതു മഹത്തായ കാര്യം തന്നെയായിരിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ എന്തുകൊണ്ടു സംഭവിച്ചു കൂടാ- കൈഫ് ചോദിച്ചു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇന്ത്യക്ക് വളരെ മികച്ച ബൗളിംഗ് ആക്രമണമുണ്ട്. ഈ വര്‍ഷം നമുക്ക് കുല്‍ദീപ് യാദവ് ഉണ്ട്, അക്‌സര്‍ പട്ടേല്‍, ജഡേജ എന്നിവര്‍ നല്ല സ്പിന്നര്‍മാരാണ്. വളരെ പരിചയസമ്പന്നരും വിക്കറ്റ് വേട്ടക്കാരുമായ എല്ലാവര്‍ക്കും അവരുടെ ദിവസത്തെ കളി മാറ്റാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ബുംറ കളിച്ചിരുന്നില്ല, ഈ ലോകകപ്പില്‍ അദ്ദേഹം ഒരു പ്രധാന കളിക്കാരനാകുമെന്ന് എനിക്ക് തോന്നുന്നു- കൈഫ് കൂട്ടിച്ചേര്‍ത്തു.

Read more