ധോണി എന്നെ പുറത്താക്കി, വിരമിക്കാൻ ഒരുങ്ങിയ എന്നെ സച്ചിൻ വിലക്കി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 7 വര്ഷം കഴിഞ്ഞിട്ടും വീരേന്ദർ സേവാഗിനെ പോലെ ഒരു ബാറ്റ്സ്മാനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല, ലോകോത്തര ബൗളറുമാർ വരെ വീരുവിനെ പേടിച്ചിരുന്നു എന്നതാണ് സത്യം.

എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മോശം ഫോം കാരണം വീരു പതറി നിന്ന സമയമായിരുന്നു അത്. 2008 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ നടന്ന അഭിമുഖത്തിൽ വീരു പറഞ്ഞു.

“2008-ൽ ഞങ്ങൾ ഓസ്‌ട്രേലിയയിൽ ആയിരുന്നപ്പോൾ, ഈ ചോദ്യം (വിരമിക്കലിനെക്കുറിച്ചുള്ള) എന്റെ മനസ്സിൽ ഉയർന്നു. ടെസ്റ്റ് പരമ്പരയിൽ ഞാൻ ഒരു തിരിച്ചുവരവ് നടത്തി, ഒരു മത്സരത്തിൽ 150 റൺസ് നേടി. ഏകദിനത്തിൽ, മൂന്ന്-നാല് ശ്രമങ്ങളിൽ എനിക്ക്സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ എംഎസ് ധോണി എന്നെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി, അപ്പോഴാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന ചിന്ത എന്റെ മനസ്സിൽ വന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിക്കുമെന്ന് ഞാൻ കരുതി,” Cricbuzz ഷോ ‘മാച്ച് പാർട്ടി’യിൽ സെവാഗ് പറഞ്ഞു.

എന്നാൽ സച്ചിൻ ആ തീരുമാനത്തിൽ നിന്നും എന്നെ തടഞ്ഞു-” ഇതു നിന്റെ ജീവിതത്തിലെ മോശം ഘട്ടമാണ്. ഈ ടൂറിനു ശേഷം വീട്ടിലേക്കു മടങ്ങുക. എന്താണ് വേണ്ടതെന്നു നന്നായി ആലോചിക്കൂ, അതിനുശേഷം അടുത്തതായി എന്തു ചെയ്യണമെന്നു തീരുമാനിക്കൂയെന്നായിരുന്നു. ഭാഗ്യവശാല്‍ അന്നു താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെന്നും സെവാഗ് വ്യക്തമാക്കി.

അതിനുശേഷം  ഇന്ത്യയുടെ 2011 ലോകകപ്പ് പല വിജയങ്ങളിലും വീരുപ്രധാന പങ്ക് വഹിച്ചു