ഇത്രയൊക്കെ ചെയ്തിട്ടും സഞ്ജു പലര്‍ക്കും ഉത്തരവാദിത്വം ഇല്ലാത്ത നായകന്‍ ആണ്!

 

സിബിന്‍ പറങ്കന്‍

30 ബോളുകള്‍ ക്രീസില്‍ പിടിച്ചു നില്ക്കാന്‍ പാടുപെടുന്ന താരം, കണ്ടം കളിക്കാരന്‍, ഉത്തരവാദിത്വമില്ലാത്ത നായകന്‍, എല്ലാ ബോളും അടിക്കാന്‍ നോക്കുന്നവന്‍, സാഹചര്യം നോക്കി കളിക്കാത്തവന്‍ അങ്ങനെ എന്തെല്ലാം തരത്തിലുള്ള ആക്ഷേപങ്ങള്‍ ആണ് മലയാളി താരം സഞ്ജു സാംസണ് ചാര്‍ത്തി കിട്ടിയിരിക്കുന്നത് …

ഇന്നത്തെ വെടിക്കെട്ട് ഇന്നിങ്‌സിന് ശേഷവും ഉപദേശങ്ങളുടെയും വിമര്ശനങ്ങളുടെയും ഒഴുക്കാണ്.. അനാവശ്യ ഷോട്ട് ആയിരുന്നു, ആ സമയത്തു അങ്ങനെ ഒരു ഷോട്ട് എടുക്കാന്‍ പാടില്ലായിരുന്നു, അത് പൊക്കി അടിക്കാതെ താഴ്ത്തി അടിച്ചിരുന്നെങ്കില്‍… അങ്ങനെയങ്ങനെ പോകുന്നു ഉപദേശങ്ങള്‍… പിന്നെ ഇതൊക്കെ ആരോട് പറയാന്‍.. വിമര്‍ശനം തൊഴിലാക്കിയവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

ഈ സീസണില്‍ മൂന്ന് സെഞ്ചുറികളുമായ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായി തുടരുകയും, ഈ മത്സരത്തില്‍ 89 റണ്‍സുമായി തീപ്പൊരി പ്രകടനം നടത്തുകയും ചെയ്ത ജോസ് ബട്‌ലര്‍ ആദ്യ ഓവറുകളില്‍ ബോളിനെ ബാറ്റുമായി കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സമയത്താണ് സഞ്ജു വന്ന് വളരെ നിസ്സാരമായി 26 പന്തുകളില്‍ 47 റണ്ണുമായി മടങ്ങിയത് ..

എങ്കിലും സഞ്ജു ഉത്തരവാദിത്വം ഇല്ലാത്ത നായകന്‍ ആണ്. അടിക്കുന്ന ഷോട്ടുകള്‍ എല്ലാം അതിര്‍ത്തി കടത്തുവാന്‍ സഞ്ജു സാംസണ്‍ ഒരു അമാനുഷികന്‍ ഒന്നുമല്ലല്ലേ .. നല്ല കഴിവും പ്രതിഭയും ഉള്ള ഒരു നല്ല കളിക്കാരന്‍ മാത്രമാണ്.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍