ഇത് ഇപ്പോൾ തന്നെ നീ ഡിലീറ്റ് ചെയ്യുക, ആരാധകനോട് ദിനേശ് കാർത്തിക്ക് അത് ആവശ്യപ്പെട്ടു; സംഭവം ഇങ്ങനെ

2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന പോരാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി ടീം ഇന്ത്യയുടെ കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് എത്തി.

കാലാവസ്ഥ തടസ്സം മൂലം രണ്ട് ദിവസങ്ങളിലായി നടന്ന നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് 18 റൺസിന് ഇന്ത്യയെ ഞെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ബോർഡിൽ 239/8 മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ അശ്രദ്ധ നിറഞ്ഞ ബാറ്റിംഗ് കൊണ്ട് മാത്രമാണ് കളിയിൽ ഇന്ത്യ പരാജയപെട്ടത് എന്ന് പറയാം.

മറുപടിയായി, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവരെല്ലാം ഓരോ റൺസ് വീതം നേടി പുറത്തായതോടെ മെൻ ഇൻ ബ്ലൂ നാല് ഓവറുകൾക്കുള്ളിൽ 5/3 എന്ന നിലയിൽ തകർന്നു. ആരും പ്രതീക്ഷിക്കാത്ത നീക്കത്തിൽ, ഹാർദിക് പാണ്ഡ്യ, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് ബാറ്റിംഗ് ഓർഡറിൽ കാർത്തിക് 5-ാം സ്ഥാനത്തേക്ക് ഉയർന്നു.

25 പന്തിൽ ആറ് റൺസെടുത്ത കാർത്തിക്കിനെ കിവീസ് പേസർ മാറ്റ് ഹെൻറി പുറത്താക്കി. കൃത്യം 10 ​​ഓവറുകൾക്ക് ശേഷം 24/4 എന്ന നിലയിൽ അദ്ദേഹത്തിന്റെ വിക്കറ്റ് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കി.
ഫെബ്രുവരി 7, ചൊവ്വാഴ്ച, കാർത്തിക് ട്വിറ്ററിൽ #Askdk സെഷൻ നടത്തി. ഉപയോക്താക്കളിൽ ഒരാൾ കീപ്പർ-ബാറ്റ്സ്മാനെ ട്രോളാൻ ശ്രമിച്ചു, ന്യൂസിലൻഡിനെതിരായ 2019 ലോകകപ്പ് സെമിയിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് വേഗതയെ ചോദ്യം ചെയ്യുകയും ചെയ്തു.

“സെമി ഫൈനലിൽ നിങ്ങൾ കളിച്ച ഇന്നിങ്സിനെക്കുറിച്ച് ഒരു വാക്ക് പറയുക .”

കാർത്തിക് മറുപടി പറയുന്നത് ഇങ്ങനെ:

“ഇത് ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക.”

തനിക്കും ഇതിൽ ബുദ്ധിമിട്ടുണ്ടെന്ന അർത്ഥത്തിൽ ഉള്ള ഇമോജിയും ഇതിനോട്ട് ചേർന്ന് താരം പങ്കിടുകയാണ് ചെയ്തു.

ഡികെ പുറത്തായതിന് ശേഷം, ടീം ഇന്ത്യ വൻ തോൽവി നേരിടേണ്ടിവരുമെന്ന് തോന്നി. എന്നിരുന്നാലും, ജഡേജ (59 പന്തിൽ 77 ഇന്ത്യയെ പൊരുതാൻ സഹായിച്ചു. എംഎസ് ധോണി (72 പന്തിൽ 50) അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

ഒടുവിൽ, 18 റൺസിന് ഇന്ത്യ മത്സരം പരാജയപ്പെടുകയും ചെയ്തു.