CT 2025: അവൻ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്; ഷമിക്കെതിരായ റസ്വിയുടെ വാദത്തിൽ പ്രതിരോധിച്ച് കുടുംബം

ചാമ്പ്യൻസ് ട്രോഫി 2025 ലെ ഫൈനൽ മത്സരത്തിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യുസിലാൻഡാണ്. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ പേസ് ബോളർ മുഹമ്മദ് ഷമി നോമ്പ് എടുക്കാതെ വെള്ളം കുടിച്ചതിനു താരം കുറ്റക്കാരനെന്ന അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി രംഗത്ത് എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുഹമ്മദ് ഷമിയുടെ സഹോദരൻ മുംതാസ്.

മുംതാസ് പറയുന്നത് ഇങ്ങനെ:

” “അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. നോമ്പ് നിലനിർത്തിയിട്ടില്ലാത്ത നിരവധി താരങ്ങൾ ഇത്തവണ ടൂർണമെന്റ് കളിച്ചിട്ടുണ്ട്. അതിനാൽ ഇത് പുതിയ കാര്യമല്ല. അദ്ദേഹത്തെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ ലജ്ജാകരമാണ്. മുഹമ്മദ് ഷമിയോട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നും മാർച്ച് 9 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും ഞങ്ങൾ പറയും” മുംതാസ് പറഞ്ഞു.

Read more