ബോള്‍ വാങ്ങുന്നവന്‍ ക്യാപ്റ്റന്‍, രണ്ടു ടീമിലും ബാറ്റിംഗ്; ഐ.സി.സിയ്ക്ക് പോലും അറിയാത്ത ക്രിക്കറ്റ് നിയമങ്ങള്‍!

നാട്ടിന്‍പുറത്തെ ക്രിക്കറ്റ്- ബോള്‍ വാങ്ങുന്നവന്‍ ക്യാപ്റ്റന്‍ മടല്‍ വെട്ടി കൊണ്ടു വരുന്ന വന്‍ ഓപ്പണര്‍, ഐസിസിയ്ക്ക് പോലും അറിയാത്ത നിയമങ്ങള്‍.

ബോള്‍ കാട്ടില്‍ പോയാല്‍ ഡെഡ് ബോള്‍ വിളിക്കും ( ബോള്‍ എടുത്ത് പാത്ത് വെച്ചു എത്ര ഡെഡ് ബോള്‍ വിളിച്ചിരിക്കുന്നു) മതിലിനു അപ്പുറം പോയാല്‍ ഔട്ട്, തെങ്ങിനു മുകളില്‍ വീണാല്‍ ഔട്ട്.

തെങ്ങിനെയും മതിലിനെയും ഫീല്‍ഡറേയും തോടിനെയും കബിളിപ്പിച്ചു നേടുന്ന സിക്‌സ് സാക്ഷാല്‍ സച്ചിനു വെരെ സാധിക്കുമോ എന്ന് സംശയം ആണ്.

അങ്ങനെ എത്ര അറിയ പെടാത്ത കണ്ടം കളിക്കാര്‍. ടീം എണ്ണിതിരിക്കുമ്പോള്‍ അവസാനം വെരുന്ന ഒറ്റയാന്‍ കോമണ്‍ രണ്ടു ടീമിലും ബാറ്റിങ് നമ്മുടെ നട്ടിലെ ഐസിസി റൂള്‍ പ്രകാരം കോമണ്‍ ബോള്‍ ചെയ്യാന്‍ പാടില്ല ഓരോ നാട്ടിലും അതിനും മാറ്റം ഉണ്ടാകാം

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍