കോച്ച് ഞാൻ ആ റെക്കോഡ് നേട്ടം അങ്ങോട്ട് എടുക്കുവാ, കലക്കൻ പ്രകടനത്തിന് പിന്നാലെ പരിശീലകന്റെ നേട്ടം മറികടന്ന് ജയ്‌സ്വാൾ; ഇനി കോഹ്‌ലി മാത്രം മുന്നിൽ

ഈ പോക്ക് ആണെങ്കിൽ യശസ്വി ജയ്‌സ്വാൾ പല റെക്കോർഡുകളും തകർത്തെറിയും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺ നേടിയ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇത്രയും കാലവും ദ്രാവിഡിന്റെ കൈയിൽ ഇരുന്ന നേട്ടമാണ് ഇപ്പോൾ ജയ്‌സ്വാൾ സ്വന്തമാക്കിയിരിക്കുന്നത്. 655 റൺസ് നേടിയ വിരാട് കോഹ്‌ലി മാത്രമാണ് ഇപ്പോൾ താരത്തിന് മുന്നിൽ ഉള്ളത്. മുൻ ഇന്ത്യൻ നായകൻ്റെ റെക്കോർഡ് തകർക്കുക എന്നതാണ് ഇനി യുവതാരത്തിന് മുന്നിൽ ഉള്ള ലക്‌ഷ്യം.

ഇംഗ്ലണ്ടിനെതിരായ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡുമായി 655 റൺസ് നേടിയ കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 604 റൺസുമായി ജയ്‌സ്വാൾ രണ്ടാം സ്ഥാനത്താണ്. 602 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. പരമ്പരയിൽ താരം തകർപ്പൻ ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അതേസമയം യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഇന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ താങ്ങി നിർത്തി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നേടിയ 355 റൺസ് പിന്തുടർന്ന ഇന്ത്യ ഇപ്പോൾ വലിയ തകർച്ചയെ നേരിടുകയാണ്. നിലവിൽ ഇന്ത്യ 182 / 7 എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്. 117 പന്തിൽ 73 റൺ നേടിയ ജയ്‌സ്വാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. താരത്തിനൊഴികെ ആർക്കും തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യ വലിയ ലീഡ് വഴങ്ങാതിരിക്കാനുള്ള കഠിനമായ പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത്.

Read more

2 ഡബിൾ സെഞ്ച്വറികൾക്ക് പുറമേ, നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ 2 ഫിഫ്റ്റി+ സ്‌കോറുകളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.