ഇതുകൊണ്ട് തനിക്കോ ടീമിനോ പ്രത്യേകിച്ച് ഒരു ഗുണമില്ലെന്ന് അദ്ദേഹം വേഗം മനസ്സിലാക്കട്ടെ

ജീവന്‍ നാഥ്

സ്വയം ദുര്‍ബലമാകുന്ന മതില്‍

എല്ലാവരുടേയും ശ്രദ്ധ ശ്രേയസ് അയ്യരുടെ ബാറ്റിങ്ങിലേക്ക് പോകുമ്പോള്‍ പൂജാരയുടെ കാര്യം വിട്ട് പോകുന്നു.  88 ബോളില്‍ 26 റണ്‍സ്… Strike റേറ്റ് 30 ലും താഴെ.. സ്വന്തം നാട്ടിലെ പരിചിതമായ സാഹചര്യത്തില്‍ 91 ടെസ്റ്റ് മത്സരം കളിച്ച ഒരു താരത്തിന് ഈ പ്രകടനം എത്രമാത്രം സഹായകരമാകും എന്നുറപ്പില്ല..

ടെസ്റ്റ് ഇങ്ങനെയല്ലേ , ദ്രാവിഡ് ഇങ്ങനല്ലേ കളിക്കാറ് എന്നൊക്കെ ചോദ്യങ്ങള്‍ വരുമെന്നറിയാം.. ഒരു വ്യത്യാസമുണ്ട്.. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ ദ്രാവിഡ് വലിയ ഇന്നിംഗ്‌സ് കളിച്ച് ടീമിനെ മുന്നോട്ട് കൊണ്ട് പോകും. 88 പന്തുകള്‍ കളിച്ചു കഴിഞ്ഞാല്‍ 20 കളില്‍ ഔട്ടായി പോകുന്നത് വളരെ അപൂര്‍വ്വമായിരുന്നു.. ഇത് പോലുള്ള ഒരുപാട് പുറത്താകലുകള്‍ പൂജാരയില്‍ നിന്ന് അടുത്ത കാലത്ത് കണ്ടു.

AUS vs IND 1st Test: Cheteshwar Pujara reacts after Nathan Lyon dismisses  him for 10th time in Test cricket | Cricket News – India TV
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെ സ്ഥാനം അപകടത്തിലായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍(2 ടെസ്റ്റുകളില്‍) മികച്ച ചില ഇന്നിംഗ്‌സ് കളിക്കുന്നത് നാം കണ്ടു.. എന്നാല്‍ ഇവിടെ സ്വയം ‘going to the shell’ രീതി സ്വീകരിച്ച് ഔട്ട് ആയി വീണ്ടും ടീമിലെ സ്ഥാനം തുലാസിലാക്കി. .

ഇത്തരമൊരു സമീപനം കൊണ്ട് തനിക്കോ ടീമിനോ പ്രത്യേകിച്ച് ഗുണമില്ല എന്ന് പൂജാര വേഗം മനസ്സിലാക്കട്ടെ.. ഒരു പാട് താരങ്ങള്‍ അവസരം കാത്തു വെളിയില്‍ നില്‍ക്കുന്നു.

India vs New Zealand: Pujara didn't get stuck, was trying to score runs in  first Test, says Rahane | Cricket News - Times of India
നിലവില്‍ മൂന്നാം നമ്പറില്‍ ഇദ്ദേഹത്തിന് പകരം വെക്കാവുന്ന ഒരു കളിക്കാരന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.. തന്റെ ആദ്യ കാലത്തെ പോലെ മികച്ച ഇന്നിങ്‌സുകള്‍ ഇനിയും കളിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.. ജയ് ഹിന്ദ്..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍