ചാമ്പ്യൻസ് ട്രോഫി 2025: രാജകീയം ഈ ചക്രവർത്തി; കീവികളെ പറത്തി വിട്ട് ഇന്ത്യൻ സ്പിന്നർമാർ; സെമിയിൽ എതിരാളികൾ ഓസ്‌ട്രേലിയ

ഐസിസി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഇന്ത്യൻ താരം വരുൺ ചക്രവർത്തി. ന്യുസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 205 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇനി ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 249 റൺസ് നേടി. മത്സരത്തിൽ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക്‌ പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ബോളിങ്ങിൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകളും, കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും, രവീന്ദ്ര ജഡേജ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

Read more

ന്യുസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസൺ (81), മിച്ചൽ സാന്റ്നർ (28), വിൽ യാങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാതം (14), ഗ്ലെൻ ഫിലിപ്സ് (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. സെമി ഫൈനൽ മാർച്ച് 4 ആം തിയതി മുതലാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണെന്ന് ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.